2026 ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മെക്സിക്കോ, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പ്, ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.
മറ്റൊരു ലോകകപ്പ് കൂടി അടുത്തെത്തി നില്‍ക്കുമ്പോള്‍ ഇപ്പോഴും ആരാലും തകര്‍പ്പപ്പെടാതെ നില്‍ക്കുന്ന ഒരു വമ്പന്‍ റെക്കോഡും ശ്രദ്ധ നേടുകയാണ്. ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ പേരിലുള്ള ഒരു തകര്‍പ്പന്‍ നേട്ടമാണ് റെക്കോഡാണ് ഇതുവരെ ആരും തകര്‍ക്കാതെ നിലനില്‍ക്കുന്നത്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഹെഡ്ഡര്‍ ഗോളുകള്‍ നേടിയ താരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് ക്ലോസെയാണ്. ഏഴ് ഗോളുകളാണ് ജര്‍മന്‍ ഇതിഹാസം തല കൊണ്ട് മാത്രം നേടിയിട്ടുള്ളത്. ഇതില്‍ അഞ്ച് ഗോളുകളും ഒറ്റ ലോകകപ്പിലാണ് ക്ലോസെ അടിച്ചുകൂട്ടിയതെന്നും ഇതിനോടൊപ്പം ചേര്‍ത്തുവെക്കണം.
2002 ടൂര്‍ണമെന്റിലാണ് ജര്‍മന്‍ ഇതിഹാസം അഞ്ച് ഹെഡ്ഡര്‍ ഗോള്‍ അടിച്ചുകൂട്ടിയത്. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ ഹെഡ്ഡര്‍ ഗോളുകള്‍ നേടിയ താരവും ക്ലോസെ തന്നെയാണ്.
മിറോസ്ലാവ് ക്ലോസെ
മിറോസ്ലാവ് ക്ലോസെ-7-ജര്‍മനി
ഗെര്‍ഡ് മുള്ളര്‍-5-ജര്‍മനി
സാന്‍ഡോര്‍ കോസിസ്-4-ഹംഗറി
ടോമാസ് സ്‌കുഹ്റാവി-4-ചെക്ക് റിപ്പബ്ലിക്
ഓള്‍ഡറിച്ച് നെജഡ്ലി-4-ചെക്കോ സ്ലൊവാക്യ
2002 ടൂര്‍ണമെന്റില്‍ ജര്‍മനി ഫൈനലില്‍ ബ്രസീലിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീലിയന്‍ മണ്ണില്‍ ക്ലോസെയും ജര്‍മനിയും നാലാം ലോകകിരീടം ചൂടുകയായിരുന്നു.
2002 ഫൈനലില്‍ പരാജയപ്പെടുത്തിയ ഇതേ ബ്രസീലിനെതിരെ 7-1ന്റെ കൂറ്റന്‍ വിജയവും ജര്‍മനി സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തിലും ക്ലോസെ ജര്‍മനിക്ക് വേണ്ടി ലക്ഷ്യം കണ്ടിരുന്നു. ഈ ലോകകപ്പ് വിജയത്തോടെ ഫുട്‌ബോളില്‍ നിന്നും വിരമിച്ചിട്ടും ഇപ്പോഴും ഹെഡ്ഡര്‍ ഗോളുകളുടെ രാജാവായി ക്ലോസെ തുടരുകയാണ്.
മറ്റൊരു റെക്കോഡിലും ക്ലോസെ ഒന്നാമനായി തുടരുകയാണ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും ക്ലോസെ തന്നെയാണ്. ജര്‍മനിക്കായി 24 ലോകകപ്പ് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ക്ലോസെ 16 ഗോളുകളാണ് നേടിയിട്ടുള്ളത്. 15 ഗോളുകളോടെ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയാണ് രണ്ടാം സ്ഥാനത്തുള്ളത്.
മിറോസ്ലാവ് ക്ലോസെ-16-ജര്‍മനി
റൊണാള്‍ഡോ നസാരിയോ-15-ബ്രസീല്‍
ജസ്റ്റ് ഫോണ്ടൈന്‍-13-ഫ്രാന്‍സ്
ലയണല്‍ മെസി-13-അര്‍ജന്റീന
കിലിയന്‍ എംബാപ്പെ-12-ഫ്രാന്‍സ്
Content Highlight: German legend Miroslav Klose still hold the record most head goals in worldcup