| Saturday, 16th May 2026, 11:17 am

ജോര്‍ജുകുട്ടിയുടെ മക്കള്‍ അത് കണ്ടുപിടിക്കുന്നുണ്ട്; ജോര്‍ജുകുട്ടിയുടെ ഇന്റലിജന്‍സ് അവര്‍ക്കുമുണ്ടാകുമല്ലോ: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ദൃശ്യവിസ്മയമായ ചിത്രമാണ് ‘ദൃശ്യം’. സിനിമയുടെ മൂന്നാം ഭാഗം തിയേറ്ററുകളില്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

സിനിമയെ കുറിച്ചും ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥകളെയും കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

ജോര്‍ജുകുട്ടി ഒളിപ്പിച്ചുവെച്ച ചില രഹസ്യങ്ങള്‍ മക്കള്‍ കണ്ടുപിടിക്കുമെന്ന ഒരു സൂചന മോഹന്‍ലാല്‍ അഭിമുഖത്തില്‍ നല്‍കുന്നുണ്ട്.

ദൃശ്യം 3 Photo: Aashirvad Cinemas

ജോര്‍ജുകുട്ടിയുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കില്‍ അത് മക്കള്‍ കണ്ടുപിടിക്കുമെന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. ഈ സിനിമയിലും അവര്‍ അത് കണ്ടുപിടിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

‘ജോര്‍ജുകുട്ടിയുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കില്‍ അത് മക്കള്‍ കണ്ടുപിടിക്കും. ഈ സിനിമയിലും അവര്‍ അത് കണ്ടുപിടിക്കുന്നുണ്ട്. കാരണം കുട്ടികള്‍ വളര്‍ന്നു. അദ്ദേഹം അവരോട് ആന്‍സറബിള്‍ ആണ്. മക്കളും ഇന്റലിജന്റ് ആണ്. ഇയാളുടെ കുറച്ച് ഇന്റലിജന്‍സ് അവര്‍ക്കുമുണ്ട്,’ മോഹന്‍ലാല്‍ വ്യക്തമാക്കി.

മോഹന്‍ലാല്‍ Photo: Newsmalayalam/Screen Grab

ജോര്‍ജുകുട്ടിയുടെ ഉള്ളിലെ സംഘര്‍ഷങ്ങളെ കുറിച്ചും താരം സംസാരിച്ചു. ‘അയാള്‍ ഭയങ്കരമായി ആ കുടുംബത്തെ സ്നേഹിക്കുന്നു. ഇത് എങ്ങനെയെങ്കിലും അവസാനിക്കണമെന്ന് അയാള്‍ ആഗ്രഹിക്കുന്നുമുണ്ട്. ഇതിലും തമാശയുണ്ട്. എല്ലാം പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ അതിന്റെ കൂടെ ഭയം. അതിന്റെയൊക്കെ ഡിലേമയിലാണ് ജോര്‍ജുകുട്ടി നടക്കുന്നത്.’ മോഹന്‍ലാല്‍ പറഞ്ഞു.

ജോര്‍ജുകുട്ടി ചെയ്യുന്നതൊന്നും കറക്ടല്ലെന്നും അയാളുടെ എക്സ്പ്രഷന്‍സ് എല്ലാം ഓപ്പോസിറ്റാണെന്നും അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാല്‍ Photo: Aashirvad Cinemas

‘ഏറ്റവും പേടിക്കേണ്ട സമയത്ത് അയാള്‍ ആ പേടി മുഖത്ത് വരുത്താതിരിക്കണം. കാരണം പ്രേക്ഷകരുടെ കണ്ണുകള്‍ ഉണ്ട്, ഫാമിലിയുടെ കണ്ണുകള്‍ ഉണ്ട്. അതിലൊന്നും പെടാതെ ഓപ്പോസിറ്റ് റിയാക്ഷന്‍ ചെയ്തുകൊണ്ടിരിക്കണം.’

പ്രായം ജോര്‍ജുകുട്ടിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ വേറെ. പ്രായമാകുമ്പോള്‍ അയാളില്‍ ചില മാറ്റങ്ങള്‍ വരാം. അയാള്‍ പേടിക്കാന്‍ തുടങ്ങി. ഒരുപക്ഷേ ഇനി പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വരുമെന്ന അവസ്ഥയെത്തി. അയാളിലേക്ക് അത് വന്നുകൊണ്ട് നില്‍ക്കുകയാണ്. ‘എനിക്ക് ഭയമാണ്’ എന്ന് അയാള്‍ പറയുകയാണ്,’ താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Georgekutty’s children are finding it out says Mohanlal

We use cookies to give you the best possible experience. Learn more