| Monday, 13th October 2025, 10:48 am

ഗസ സമാധാന പദ്ധതി; 20 ഇസ്രഈൽ ബന്ദികളെ മോചിപ്പിച്ച് ഹമാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖാൻ യൂനിസ്: ഗസ സമാധാന പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ടമായ ബന്ദി കൈമാറ്റം നടത്തി ഹമാസ്. 20 ഇസ്രഈൽ ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കുന്നത്. ഗസയിലെ ഖാൻ യൂനിസിലാണ് ഇതിനായുള്ള നടപടി ക്രമങ്ങൾ നടക്കുന്നത്.

സമാധാന കരാറിന്റെ ഭാഗമായി അമേരിക്കയടക്കം മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള 200 ഓളം സൈനികരുടെ മേൽനോട്ടത്തിലാണ് നടപടി ക്രമങ്ങൾ നടക്കുന്നത്. 48 ബന്ദികളിൽ 28 പേർ മരിച്ചിരുന്നു. ബാക്കിയുള്ള 20 പേരെയാണ് ഹമാസ് ഇപ്പോൾ മോചിപ്പിക്കുക.

സമാധാന പദ്ധതിയുടെ ഭാഗമായുള്ള ബന്ദി കൈമാറ്റത്തിൽ 2000 ത്തോളം ഫലസ്തീനികളെ ഇസ്രഈലും കൈമാറുമെന്നാണ് വിവരം.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്‌ദുൾ ഫത്താഹ് എൽ- സിസിയുടെയും നേതൃത്വത്തിൽ ഗസ സമാധാന ഉച്ചകോടി ഇന്ന് നടക്കാനിരിക്കെയാണ് ഹമാസ് ബന്ദികൈമാറ്റത്തിനൊരുങ്ങുന്നത്. സമാധാന ചർച്ചകൾക്ക് മുമ്പുതന്നെ ബന്ദി കൈമാറ്റം നടത്തുമെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു.

20 പേരുടെ മോചനം വിവിധ ഘട്ടങ്ങളിലായാണ് നടത്തുകയെന്ന് ഹമാസ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ഹമാസ് ഏഴുപേരെ മോചിപ്പിച്ചു. ബാക്കി 13 പേരെ വിവിധ ഘട്ടങ്ങളിലായി മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു,

Content Highlight: Gaza peace plan: Hamas releases 20 Israeli hostages

We use cookies to give you the best possible experience. Learn more