എന്നാല്‍ ഗായത്രിയുടെ വിമര്‍ശനം വന്നതിനു പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായത്രി സുരേഷ്. മലയാളം ഇ മാഗസീനോടാണ് ഗായത്രി ഇക്കാര്യം വിശദീകരിച്ചത്.
“വാട്‌സ് ആപ്പില്‍ “ആഭരണമഴ എന്നൊരു വീഡിയോ കിട്ടിയിരുന്നു. അതുകണ്ട് കണ്ട് അതിനോടു വലിയ താല്‍പര്യം തോന്നി. അങ്ങനെ ഇത്തരത്തില്‍ ഒരു വീഡിയോ ചെയ്തു നോക്കാമെന്നു തോന്നി.
ഞങ്ങള്‍ക്കു തന്നെ കാണാനായി എടുത്ത വീഡിയോ ആയിരുന്നു അത്. വീഡിയോ എടുത്തപ്പോള്‍ കണ്ടപ്പോള്‍ പ്രതീക്ഷിച്ചതിലും നല്ലതായി തോന്നി. അങ്ങനെ അടുത്ത സുഹൃത്തുക്കള്‍ക്കു കാണാനായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ആരോ ഷെയര്‍ ചെയ്തതുകൊണ്ടാണ് ആ വീഡിയോ വൈറലായത്.
സീരിയല്‍ താരങ്ങളെയോ ഇന്റസ്ട്രിയെയോ കളിയാക്കണം എന്നു കരുതിയല്ല അങ്ങനെയൊരു വീഡിയോ എടുത്തത്. കളിയാക്കണമെന്നുണ്ടായിരുന്നെങ്കില്‍ അത് ഒരിക്കലും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യില്ലായിരുന്നു. വെറും എന്റര്‍ടൈന്‍മെന്റ് മാത്രമാണ് ആ വീഡിയോയുടെ ഉദ്ദേശ്യം. ” ഗായത്രി സുരേഷ് വ്യക്തമാക്കി.
സീരിയല്‍ താരങ്ങളെ കളിയാക്കിയെന്ന തരത്തിലുള്ള വാദങ്ങള്‍ തെറ്റിദ്ധാരണയാണെന്നും ഗായത്രി പറഞ്ഞു.
സിനിമ താരങ്ങളെപ്പോലെ സീരിയല്‍ താരങ്ങളും വളരെ ക്ലേശം നിറഞ്ഞാണ് ഓരോ രംഗവും ചെയ്യുന്നതെന്നു പറഞ്ഞാണ് ദീപ്തി ഐ.പി.എസ് ഇതിനെതിരെ രംഗത്തുവന്നത്. “എല്ലാ സീരിയലും മികച്ച സന്ദേശം നല്‍കും എന്ന് ഞാന്‍ വാദിക്കുന്നില്ല, പക്ഷെ സിനിമകള്‍ എല്ലാം നല്ല സന്ദേശമാണോ നല്‍കുന്നത് എന്ന് ആലോചിക്കണം” എന്നും അവര്‍ പറഞ്ഞിരുന്നു.