മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ഗായത്രി സുരേഷ്. മോഡല്‍ കൂടിയായ അവര്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത് 2015ല്‍ പുറത്തിറങ്ങിയ ജമ്‌നപ്യാരിയിലൂടെയാണ്.
പിന്നീട് ഒരേ മുഖം, നാം, ഒരു മെക്‌സികന്‍ അപാരത എന്നീ സിനിമകളില്‍ നടി അഭിനയിച്ചു. മലയാളത്തിന് പുറമെ ചില തെലുങ്ക് ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്. സാമൂഹ മാധ്യമങ്ങളിലൂടെ ഒരുപാട് ട്രോളുകള്‍ നേരിട്ടിടുള്ള നടികൂടെയാണ് ഗായത്രി.
ഇപ്പോള്‍ ലൈഫ് നെറ്റ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ സിനിമയായ ജമ്‌നപ്യാരിയെ കുറിച്ച് സംസാരിക്കുകയാണ് നടി.
‘ആ സിനിമയെ കുറിച്ചിട്ടാണ് ഇപ്പോഴും എന്നോട് ആളുകള്‍ പറയുന്നത്. അത് എന്താണെന്ന് എനിക്കറിയില്ല. പക്ഷേ ഇപ്പോഴും ജമ്‌നപ്യാരിയിലുള്ള നടിയെന്ന് ഒരു ടാഗാണ് എനിക്കുള്ളത്. പക്ഷേ എന്തുകൊണ്ടാണ് ജമ്‌നപ്യാരി ഇത്രയും ഇഷ്ടം എന്ന് എനിക്കറിയണമെന്നുണ്ട്,’ ഗായത്രി സുരേഷ് പറയുന്നു.
തന്റെ ആദ്യ സിനിമ കഴിഞ്ഞിട്ട് നല്ല സിനിമകള്‍ താന്‍ ചെയ്തിട്ടില്ലെന്ന് പറയാന്‍ പറ്റില്ലെന്നും അങ്ങനെ പറയുന്നത് വളരെ തെറ്റായി പോകുമെന്നും നടി പറയുന്നുണ്ട്. അതുകൊണ്ട് ജമ്‌നപ്യാരി ശ്രദ്ധിക്കാനുള്ള ആ ഫാക്ടര്‍ എന്താണെന്ന് എനിക്കറിയണമെന്നുണ്ടെന്നും ഗായത്രി പറഞ്ഞു.
പിന്നെ ഞാന്‍ ഇതുവരെ അങ്ങനെ തിരക്കഥ ഭയങ്കരമായിട്ട് ആഴത്തില്‍ ചിന്തിക്കുകയൊന്നും ചെയ്തിട്ടില്ല. എനിക്കിപ്പോള്‍ സിനിമകള്‍ ചെയ്ത് എങ്ങനെയെങ്കിലുമൊക്കെ ഒന്ന് എസ്റ്റാബ്ലിഷ്ഡ് ആകണം. സിനിമകള്‍ ചെയ്ത് എസ്റ്റാബ്ലിഷ്ഡ് ആകണം. പിന്നെ നോക്കാമെന്ന് ഒരു ചിന്തയായിരുന്നു,’ ഗായത്രി പറയുന്നു.
ജമ്‌നപ്യാരി
തോമസ് സെബാസ്റ്റ്യന്‍ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, ഗായത്രി സുരേഷ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജമ്നപ്യാരി. സുരാജ് വെഞ്ഞാറമൂട്, മുത്തുമണി, നീരജ്, ജോയ് മാത്യു തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
Content Highlight: Gayathri Suresh talks about jamna pyari movie