മലയാളികള്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് ഗായത്രി സുരേഷ്. മോഡല്‍ കൂടിയായ നടി 2015ല്‍ പുറത്തിറങ്ങിയ ജമ്നപ്യാരിയിലൂടെയാണ് സിനിമാ മേഖലയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ ചില തെലുങ്ക് ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചിരുന്നു.
ഇപ്പോള്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് സിനിമയില്‍ വന്നതിന് ശേഷം അഹങ്കാരമുണ്ടായിരുന്നുവെന്ന് പറയുകയാണ് നടി. എന്നാല്‍ തനിക്ക് അഹങ്കാരമുള്ള കാര്യം ആദ്യം സ്വയം മനസിലായിരുന്നില്ലെന്നും ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ തനിക്കത് മനസിലാകുന്നുണ്ടെന്നും ഗായത്രി പറയുന്നു.
‘കയ്യില്‍ കിട്ടിയതിനെ നിസാരമായിട്ട് എടുത്തു. എനിക്ക് അതൊക്കെ ഇനിയും കിട്ടും, കിട്ടികൊണ്ടേയിരിക്കും എന്ന് കരുതി. എനിക്ക് കിട്ടാതിരിക്കാന്‍ എന്താണ് എന്നൊക്കെ വിചാരിച്ചിരുന്നു.
പക്ഷെ വിനയം ഇല്ലാതെ വേറെ ഒന്നുമുണ്ടായിട്ടും കാര്യമില്ലെന്നും അവസരങ്ങള്‍ ചോദിക്കാന്‍ തനിക്ക് മടിയായിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു. അതില്‍ ഒരുപാട് ആളുകള്‍ തന്നെ സ്വാധീനിച്ചെന്നും ഗായത്രി പറയുന്നുണ്ട്.
‘നമ്മളെ ഒരുപാട് ആളുകള്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യില്ലേ. ഷാരൂഖ് ഖാന്‍ പറഞ്ഞിട്ടുള്ളത് ‘ഞാന്‍ ഒരിക്കലും അവസരങ്ങള്‍ അന്വേഷിച്ച് പോകാറില്ല’ എന്നാണ്. അതൊക്കെ നമ്മളെ ഉപബോധമനസില്‍ ഉണ്ടാകും. നമ്മളെയത് സ്വാധീനിക്കും,’ ഗായത്രി പറയുന്നു.
Content Highlight: Gayathri Suresh Talks About Her Career