ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് നടി ഗായത്രി സുരേഷ്. ഒരു മെക്സിക്കൻ അപാരത,ഒരേ മുഖം, സഖാവ്,ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ നിരവധി സിനിമകളിൽ തരാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ ട്രോളുകളെ കുറിച്ചും തുടർന്ന് തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും തുറന്ന് പറയുകയാണ് ഇപ്പോൾ ഗായത്രി സുരേഷ്. തന്റെ പുതിയ ചിത്രമായ മധുരമീ ജീവിതത്തിന്റെ പ്രമോഷന്റെ ഭാഗമായി മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ആളുകൾ എന്നെ ട്രോളി ട്രോളിയാണ് ഒടുവിൽ ഇഷ്ടപ്പെടാൻ തുടങ്ങിയത്. പക്ഷേ അതിന് പിന്നിൽ എന്റെ ഭാഗത്തുനിന്നും ഒരുപാട് എഫേർട്ട് ഉണ്ടായിട്ടുണ്ട്. മുമ്പ് ഞാൻ ഒന്നും മാറ്റാൻ തയ്യാറായിരുന്നില്ല. ‘ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ എന്നെ സ്വീകരിക്കണം’ എന്നായിരുന്നു എന്റെ ചിന്ത.
എന്നാൽ പിന്നീട് ഞാൻ എന്നിൽ തന്നെ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു. ആ മാറ്റങ്ങൾ എനിക്ക് തന്നെ ഇപ്പോൾ വ്യക്തമായി മനസ്സിലാകുന്നുണ്ട്. ആളുകൾ ഇപ്പോൾ ഞാൻ പറയുന്ന കാര്യങ്ങൾ കൂടുതൽ സീരിയസായി എടുക്കാനും എന്നെ കൂടുതൽ അംഗീകരിക്കാനും തുടങ്ങിയിട്ടുണ്ട്,’ ഗായത്രി സുരേഷ് പറഞ്ഞു.
ഗായത്രി സുരേഷ്.Photop: Screengrab/ Youtube
മൊത്തത്തിൽ വ്യക്തിപരമായി ഞാൻ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നടക്കുന്ന രീതിയിലും സംസാരിക്കുന്ന രീതിയിലും ബോഡി ലാംഗ്വേജിലും ആക്ഷൻസിലും എക്സ്പ്രഷൻസിലും ഞാൻ ഉപയോഗിക്കുന്ന വാക്കുകളിലുമെല്ലാം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഞാൻ സ്വഭാവത്തിൽ കുറച്ച് വെപ്രാളമുള്ള ആളാണ്. അതുകൊണ്ട് പലരും എന്നെ ‘വെകിളി’ എന്നാണ് വിളിക്കാറുള്ളത്. അതുകൊണ്ടുതന്നെ ആ സ്വഭാവത്തിൽ മാറ്റം കൊണ്ടുവരാൻ ഞാൻ ബോധപൂർവം ശ്രമിച്ചിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.
‘മധുരമീ ജീവിതം’ എന്ന ചിത്രത്തിൽ ഞാൻ ഒരു കാമിയോ വേഷമാണ് ചെയ്യുന്നത്. ദീപ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. എനിക്ക് ആകെ രണ്ട് സീനുകൾ മാത്രമേ അതിലൊള്ളു . എന്നാൽ സിദ്ദിഖ് സാറിന്റെ കഥാപാത്രത്തോട് ശക്തമായ ഒരു ചോദ്യം ചോദിക്കുന്ന ആളായിട്ടാണ് ഞാൻ എത്തുന്നത്. സിദ്ദിഖ് സാറിനൊപ്പമുള്ള രംഗങ്ങളായതിനാൽ തന്നെ ആ കഥാപാത്രത്തിന് അതിന്റേതായ പ്രാധാന്യമുണ്ടെന്നും ഗായത്രി പറഞ്ഞു.
ഗായത്രി സുരേഷ്.Photo: screengrab/ Mazhavil Manorama/ Youtube.cpm
സിദ്ദിഖ്, വിനയ പ്രസാദ്, പൂജിത മേനോൻ, ജോണി ആന്റണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മധുരമീ ജീവിതം. മാത്യു സക്കറിയ സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമയായ ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും.
Content Highlight: Gayathri Suresh opens up about the trolls she faced and how they changed her