ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി അരുണ്‍. ദീപ്തി ഐ. പി. എസ് എന്ന കഥാപത്രം ഇന്നും ഓരോ മലയാളിയുടെയും മനസിലുണ്ട്. സീരിയല്‍ രംഗത്ത് നിന്നും സിനിമയിലെത്തിയ ഗായത്രി വണ്‍ ഉള്‍പ്പെടയുള്ള ചുരുങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
മമ്മൂട്ടിയും വിനായകനും പ്രധാനവേഷങ്ങളിലെത്തിയ കളങ്കാവലിലും ഗായത്രി അരുണ്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇപ്പോള്‍ പങ്കാളി അരുണിനെ കുറിച്ച് ഗായത്രി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബിസിനസാണെങ്കിലും അഭിനയമാണെങ്കിലും പൂര്‍ണ പിന്തുണയുമായി അരുണ്‍ കൂടെയുണ്ടെന്നും വളരെ പോസിറ്റീവായ ആളാണ് അദ്ദേഹമെന്നും ഗായത്രി അരുണ്‍ പറയുന്നു.
‘ജീവിതത്തില്‍ പരസ്പ്പരം ബഹുമാനം നല്‍കിയുള്ള ഒരു സ്‌പേസാണ് ഞങ്ങള്‍ പരസ്പരം നല്‍കുന്നത്. എന്റെ ബണ്ടില്‍ ഓഫ് ജോയ് എന്നുപറയുന്നത് മോള്‍ കല്യാണിയാണ്. കല്ലു ഇപ്പോള്‍ പത്താം ക്ലാസ് കഴിഞ്ഞുനില്‍ക്കുന്നു. ഓരോ മിനിട്ടും ഓടി നടക്കേണ്ടതായ ഒരുപാട് തിരക്കുള്ളയാളല്ല ഞാന്‍. പക്ഷേ ഷൂട്ടിംഗ്, യാത്ര, ബിസിനസ് എന്നിങ്ങനെ പലവിധ കാര്യങ്ങള്‍ ഞാന്‍ നന്നായി മാനേജ് ചെയ്യുന്നതിന് കാരണം കുടുംബം തന്നെയാണ്.
ഓഫീസ് കഴിഞ്ഞ് ബിസിനസ് കാര്യങ്ങളൊക്കെ അരുണ്‍ ശ്രദ്ധിക്കും. കല്ലുവിന്റെ കാര്യങ്ങള്‍ രണ്ടു വീട്ടിലെയും അച്ഛനമ്മമാര്‍ നോക്കും. ഇവരൊക്കെ കൂടെ നില്‍ക്കുന്നത് കൊണ്ടുകൂടിയാണ് എന്റെ സന്തോഷങ്ങള്‍ക്ക് കൂടെ ഇടം കിട്ടുന്നത്,’ ഗായത്രി അരുണ്‍ പറയുന്നു.
വളരെ ചെറുപ്പം മുതലേ യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താനെന്നും പക്ഷേ, ആ സമയത്ത് അതിനായുള്ള സാഹചര്യങ്ങള്‍ നമുക്ക് കുറവാണെന്നും ഗായത്രി അരുണ്‍ പറയുന്നു. ഇപ്പോള്‍ ആ ആഗ്രഹങ്ങളെല്ലാം പതുക്കെ പുറത്തെടുക്കുകയാണെന്നും ഓരോ യാത്രയും ഓരോ അനുഭവങ്ങളാണെന്നും നടി കൂട്ടിച്ചേര്‍ത്തു. ആഗ്രഹിച്ച കുറേയധികം സ്ഥലങ്ങളില്‍ പോകാന്‍ കഴിഞ്ഞുവെന്നും ഗായത്രി പറഞ്ഞു.
Content Highlight: Gayathri Arun talks about her partner Arun