| Monday, 10th February 2014, 7:34 am

ഗുജറാത്തില്‍ സ്വവര്‍ഗരതിക്കാരനെ പോലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]അഹമ്മദാബാദ്: സ്വവര്‍ഗരതിക്കാരനായ യുവാവിനെ പോലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചതായും മര്‍ദ്ദിച്ചതായും പരാതി.

വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിയ്ക്കുന്നതിനിടയില്‍ സ്വവര്‍ഗരതിക്കാരനാണെന്ന് മനസിലായപ്പോള്‍ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിയ്ക്കുകയും ലൈംഗികമായി പീഡിപ്പിയ്ക്കുകയും ചെയ്യുകയായിരുന്നു എന്നാണ് യുവാവിന്റെ പരാതി.

പോലീസ് മര്‍ദ്ദനത്തില്‍ യുവാവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.

23കാരനായ യുവാവ് സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പരാതിയില്‍ അന്വേഷണം ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും പരാതി തന്നെയും തന്റെ അമ്മയേയും അപകടത്തിലാക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. സുഹൃത്തിനെ കണ്ടു മടങ്ങവേ രണ്ട് പോലീസുകാര്‍ കൈ കാണിച്ചപ്പോള്‍ താന്‍ കാര്‍ നിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ച പോലീസുകാര്‍ക്ക് പരിശോധനയ്ക്കിടയില്‍ താന്‍ പങ്കെടുത്ത സ്വവര്‍ഗരതിക്കാരുടെ പരിപാടിയുടെ ഐ.ഡി കാര്‍ഡ് ലഭിയ്ക്കുകയായിരുന്നു.

തുടര്‍ന്ന് താന്‍ സ്വവര്‍ഗരതിക്കാരനായിരുന്നു എന്ന് പറഞ്ഞപ്പോള്‍ പോലീസുകാര്‍ മര്‍ദ്ദിയ്ക്കുകയും ലൈംഗികമായി പീഡിപ്പിയ്ക്കുകയുമായിരുന്നു- യുവാവ് പരാതിയില്‍ പറയുന്നു.

്്അഹമ്മദാബാദില്‍ സ്വവര്‍ഗരതിക്കാരെ പോലീസുകാര്‍ പീഡിപ്പിയ്ക്കുന്നത് പതിവാണെന്നും യുവാവ് ആരോപിച്ചു.

We use cookies to give you the best possible experience. Learn more