ഐ.പി.എല്‍ കഴിഞ്ഞാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ജൂണ്‍ 20നാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
ഇതോടെ വിരാട് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനെക്കുറിച്ച് പല അഭ്യൂഹങ്ങളും നില നിന്നിരുന്നു. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറുമായിട്ടുള്ള ചില പ്രശ്‌നങ്ങളാണ് താരത്തിന്റെ വിരമിക്കലിന്റെ പ്രധാന കാരണമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
ഇപ്പോള്‍ താനും വിരാട് കോഹ്‌ലിയും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നും എല്ലാം ടി.ആര്‍.പിക്ക് വേണ്ടിയും പ്രൊമോഷന് വേണ്ടിയുമുള്ള ഊഹാപോഹങ്ങളാണെന്നും ഗംഭീര്‍ പറഞ്ഞു. സി.എന്‍.എന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുരയായിരുന്നു ഗംഭീര്‍. മാത്രമല്ല കളിക്കളത്തില്‍ പല പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം അവടെ തന്നെ തീരുമെന്നും ശേഷം ഒരു മിച്ചാണ് അത്താഴം കഴിക്കുകയെന്നും ഗംഭീര്‍ പറഞ്ഞു.
‘അതെല്ലാം ടി.ആര്‍.പിക്ക് വേണ്ടിയും കാഴ്ചകള്‍ക്ക് വേണ്ടിയും പ്രമോഷനുകള്‍ക്ക് വേണ്ടിയാകുമ്പോള്‍ അത് വളരെ എനിക്ക് ഇഷ്ടമാണ്. എല്ലാവര്‍ക്കും സ്വന്തം ടീമിനുവേണ്ടി പോരാടാനുള്ള അവകാശമുണ്ട്. സ്വന്തം ജേഴ്സിക്ക് വേണ്ടി പോരാടാനും വിജയിക്കുന്ന ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചുവരാനുമുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. എനിക്കും വിരാടിനും ഇടയില്‍ എല്ലാം നല്ല രീതിയിലാണ്. വാസ്തവത്തില്‍, മറ്റുള്ളവര്‍ക്കിടയിലും എല്ലാം ശരിയായ രീതിയിലാണ്.
കളിക്കിടെ മൈതാനത്ത് ഞാന്‍ വളരെ ചൂടേറിയ ചില വാഗ്വാദങ്ങള്‍ ഉണ്ടാക്കി, എന്നാല്‍ കളി കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് അത്താഴം കഴിക്കും, കാരണം ക്രിക്കറ്റ് മൈതാനത്ത് സംഭവിച്ചതെല്ലാം ക്രിക്കറ്റ് മൈതാനത്ത് തന്നെ തീരുമെന്ന് ഞങ്ങള്‍ക്കറിയാം. ഒരിക്കല്‍ നിങ്ങള്‍ പരിധി കടന്നാല്‍, നിങ്ങള്‍ അത് മറികടക്കും, കളി കഴിയുമ്പോള്‍ എല്ലാം പഴയതുപോലെയാകും,’ ഗംഭീര്‍ സി.എന്‍.എന്‍ ന്യൂസ് 18ല്‍ പറഞ്ഞു.
Content Highlight: Gautham Gambhir Talking About Virat Kohli