| Wednesday, 23rd September 2026, 11:48 pm

നിസ്വാര്‍ത്ഥനായ താരമാണ് അവന്‍: ഗൗതം ഗംഭീര്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പ്രശംസിച്ച് ഗൗതം ഗംഭീര്‍. 2024ല്‍ കൊല്‍ക്കക്കയുടെ ക്യാപ്റ്റനായിരുന്നപ്പോഴാണ് ശ്രേയസുമായി ആദ്യം ബന്ധമുണ്ടാകുന്നതെന്നും നാലാം നമ്പറിലെ തന്റെ ബാറ്റിങ് സ്ഥാനം വിട്ടുകൊടുക്കാന്‍ പോലും അദ്ദേഹം സന്നദ്ധനാണ് ശ്രേയസ് എന്നും നിസ്വാര്‍ത്ഥനായ താരമാണ് ശ്രേയസ് എന്നും അദ്ദേഹം പറഞ്ഞു.

‘2024ല്‍ ഞാന്‍ കെ.കെ.ആറില്‍ എത്തിയപ്പോഴാണ് ശ്രേയസുമായുള്ള എന്റെ ആദ്യത്തെ അനുഭവം ഉണ്ടാകുന്നത്. അദ്ദേഹം ടീമിനെ നയിക്കുകയായിരുന്നു. ശ്രേയസില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം, ചിലപ്പോഴൊക്കെ നാലാം നമ്പറിലെ തന്റെ ബാറ്റിങ് സ്ഥാനം വിട്ടുകൊടുക്കാന്‍ പോലും അദ്ദേഹം സന്നദ്ധനായിരുന്നു എന്നതാണ്. അപ്പോഴാണ് ഒരു നല്ല നേതാവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം – ഇവിടെ ഞാന്‍ ക്യാപ്റ്റന്‍സിയെക്കുറിച്ചല്ല പറയുന്നത്, നിസ്വാര്‍ത്ഥനായ താരമാണ് അവന്‍. ശ്രേയസിന് ആ ഗുണമുണ്ട്,’ ഗൗതം ഗംഭീര്‍ പറഞ്ഞു.ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ്

ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി നടന്ന ജപ്പാനെതിരെയുള്ള ടി-20യില്‍ ഇന്ത്യ രണ്ട് റണ്‍സിന് വിജയിച്ചിരുന്നു. സനോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു ഈ ചരിത്ര പോരാട്ടം അരങ്ങേറിയത്.

മോശം കാലാവസ്ഥ മൂലം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 32 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജപ്പാന്‍ ഇന്നിങ്സ് 30 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

മത്സരത്തില്‍ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ സഞ്ജു സാംസണ്‍ ഒമ്പത് റണ്‍സിനും ഇഷാന്‍ കിഷന്‍ മൂന്ന് റണ്‍സിനുമാണ് മടങ്ങിയത്. 12 പന്തില്‍ 16 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടോപ്പ് സ്‌കോറര്‍. ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട ഏക താരവും ക്യാപ്റ്റനാണ്. മത്സരത്തിലെ താരവും ശ്രേയസായിരുന്നു.

Content Highlight: Gautam Gambhir Talking About Shreyas Iyer

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more