| Tuesday, 10th March 2026, 10:31 pm

മൂന്നാം കിരീടത്തില്‍ പരിശീലകനും നേട്ടം; ഗംഭീര്‍ എന്ന സുമ്മാവ!

ഫസീഹ പി.സി.

മറ്റൊരു കിരീടം കൂടി നേടിയെടുത്തത് ലോക ക്രിക്കറ്റിന്റെ അമരത്ത് ഇന്ത്യ തങ്ങളെ പ്രതിഷ്ഠിക്കുകയാണ്. ഇക്കഴിഞ്ഞ ടി – 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് മെന്‍ ഇന്‍ ബ്ലൂ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ഖ്യാതിയും തങ്ങളുടെ പേരില്‍ എഴുതി കുറിച്ചു.

ടൂര്‍ണമെന്റിലെ മൂന്നാം കിരീടമെന്ന സ്വപ്ന നേട്ടം ടീമിലെ ഓരോ താരങ്ങളും പുറത്തെടുത്ത പോരാട്ട വീര്യത്തിന് ലഭിച്ച സമ്മാനമാണ്. ഇതിലക്കാട്ടെ ഏറെ നിര്‍ണായകമായത് മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനങ്ങളുമാണ്.

ഗൗതം ഗംഭീർ.Photo: Crictracker/x.com

ഒരിക്കല്‍ കൂടി കിരീടം അണിഞ്ഞതോടെ പരിശീലകന്‍ ഗൗതം ഗംഭീറിനും തന്റെ കോച്ചിങ് കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ ചേര്‍ക്കാന്‍ സാധിച്ചു. ഈ ചാമ്പ്യന്‍ പട്ടം ഗംഭീറിന് കീഴിയിലെ രണ്ടാം ഐ.സി.സി ട്രോഫിയാണ്. 2025ല്‍ ചാമ്പ്യന്‍സ് ട്രോഫിയാണ് ആദ്യത്തേത്. ഇപ്പോള്‍ ടി – 20 ലോകകപ്പും ഗംഭീര്‍ നേടിയിരിക്കുന്നു.

ഇതോടെ ഒരു ഏറ്റവും ഗംഭീറിന് കുറിക്കാന്‍ സാധിച്ചു. കളിക്കാരനായും പരിശീലകനായും ഐ.സി.സി ടൂര്‍ണമെന്റുകളിലെ ഏറ്റവും കൂടുതല്‍ നോക്ക് ഔട്ട് വിജയങ്ങള്‍ എന്ന നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. നോക്ക്ഔട്ടില്‍ ഗംഭീറിന് ഒമ്പത് വിജയങ്ങളാണുള്ളത്.

2011 ഏകദിന ലോകകപ്പുമായി ഗൗതം ഗംഭീർ സച്ചിൻ ടെൻഡുൽക്കർക്കൊപ്പം. Photo: Espncricinfo

2007 ടി – 20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും താരമെന്ന നിലയിലാണ് ഗംഭീര്‍ വിജയങ്ങള്‍ സ്വന്തമാക്കിയത്. 2007ല്‍ സെമി ഫൈനലിലും ഫൈനലിലും അദ്ദേഹം വിജയം സ്വന്തമാക്കി. 2011ല്‍ ഏകദിന ലോകകപ്പില്‍ മൂന്ന് നോക്ക്ഔട്ട് വിജയങ്ങളും ഇന്ത്യന്‍ പരിശീലകന്‍ നേടി. ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നിവയിലായിരുന്നു അദ്ദേഹത്തിന്റെ വിജയങ്ങള്‍.

പരിശീലകനായി 2025 ചാമ്പ്യന്‍സ് ട്രോഫിയിലും ഇപ്പോള്‍ ടി – 20 ലോകകപ്പിലും രണ്ട് വീതം നോക്ക് ഔട്ട് വിജയങ്ങളും ഗംഭീര്‍ നേടി. സെമി ഫൈനലിലും ഫൈനലിലുമായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയങ്ങള്‍. ഇപ്പോള്‍ ടി – 20 ലോകകപ്പില്‍ സെമി ഫൈനലിലും ഫൈനലിലും ജയിച്ച് തന്റെ വിജയങ്ങളുടെ ടാലി ഉയര്‍ത്തി.

Content Highlight: Gautam Gambhir has 9 wins in knock out of ICC tournaments as player and coach with Indian team

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more