| Tuesday, 7th July 2026, 10:03 pm

ഡീഗ്രേഡിങ്ങിനോട് ഗുസ്തി പിടിച്ച് ഹിറ്റ്, രണ്ടാം വരവിലും തമിഴ്‌നാട്ടില്‍ കൈയടി നേടി ഐശ്വര്യ ലക്ഷ്മിയുടെ ഗട്ടാ ഗുസ്തി

അമര്‍നാഥ് എം.

മലയാളത്തിലും തമിഴിലും ഒരുപോലെ തിരക്കുള്ള നടിമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. ചെയ്യുന്ന സിനിമകളും തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുമെല്ലാം കൊണ്ട് സിനിമാപ്രേമികളുടെ ഇഷ്ടം സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ ഗട്ടാ ഗുസ്തി 2 മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്.

ചെല്ലാ അയ്യാവു സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ഗട്ടാ ഗുസ്തിയുടെ തുടര്‍ച്ചയാണ് ഈ ചിത്രം. ഐശ്വര്യ ലക്ഷ്മിക്കൊപ്പം വിഷ്ണു വിശാലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് കേരളത്തില്‍ അത്ര നല്ല പ്രതികരണമല്ലെങ്കിലും ഗംഭീര റിപ്പോര്‍ട്ടാണ് തമിഴ്‌നാട്ടില്‍ ലഭിക്കുന്നത്. ആദ്യ വീക്കെന്‍ഡില്‍ തന്നെ 20 കോടിയോളമാണ് ഗട്ടാ ഗുസ്തി 2 സ്വന്തമാക്കിയത്.

അത്ര നല്ല സ്വീകരണമല്ലായിരുന്നു ചിത്രത്തിന് ലഭിച്ചത്. ആദ്യദിനം തന്നെ നല്ല രീതിയില്‍ ഡീഗ്രേഡിങ് പോസ്റ്റുകള്‍ ഗട്ടാ ഗുസ്തിക്ക് നേരെ വന്നിരുന്നു. വിജയ്‌യുടെ പി.ആര്‍ വര്‍ക്കുകള്‍ ഏറ്റെടുത്തെന്ന് ആരോപിക്കപ്പെടുന്ന റൗട്ട് സ്റ്റുഡിയോസാണ് ഇതിന് പിന്നിലെന്ന് പലരും ആരോപണം ഉന്നയിക്കുന്നു. പ്രൊമോഷനിടെ വിഷ്ണു വിശാല്‍ വിജയ്‌യെ പേരെടുത്ത് വിളിച്ചത് ആരാധകരുടെ രോഷത്തിന് കാരണമായി.

ഗട്ടാ ഗുസ്തി 2ന് നേരെയുണ്ടായ സൈബര്‍ അറ്റാക്കിനും ഡീഗ്രേഡിങ്ങിനും ഇതാണ് കാരണമായതെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നു. ഇത്രയും വലിയ ഡീഗ്രേഡിങ്ങിനെ അതിജീവിച്ച് ചിത്രം ഹിറ്റായതിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമാപേജുകള്‍. ഡീഗ്രേഡിങ്ങിനോട് ഗുസ്തി പിടിച്ച് ഹിറ്റായ സിനിമയെന്നാണ് ഗട്ടാ ഗുസ്തിയെ വിശേഷിപ്പിക്കുന്നത്.

വലിയ ഹൈപ്പൊന്നുമില്ലാതെ പുറത്തിറങ്ങിയ വലിയ ഹിറ്റായ ചിത്രമായിരുന്നു ഗട്ടാ ഗുസ്തി. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച കീര്‍ത്തി എന്ന കഥാപാത്രത്തിന് തമിഴ്‌നാട്ടില്‍ പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്. രണ്ടാം ഭാഗത്തിലും ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രം തകര്‍ത്തിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

നായകനെക്കാള്‍ സ്‌കോര്‍ ചെയ്യാനുള്ള കഥാപാത്രമായിരുന്നിട്ടും ഈ സിനിമ പ്രൊഡ്യൂസ് ചെയ്യാനും നായകനാകാനും വിഷ്ണു വിശാല്‍ കാണിച്ച ധൈര്യത്തെയും പലരും അഭിനന്ദിക്കുന്നു. ഈ വര്‍ഷം തമിഴിലെ അടുത്ത ക്ലീന്‍ ഹിറ്റായി ഗട്ടാ ഗുസ്തി 2 മാറിയിരിക്കുകയാണ്. വിഷ്ണുവിന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി ഗട്ടാ ഗുസ്തി 2 മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Gatta Kusthi 2 movie earned 20 crores on first weekend

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more