| Tuesday, 18th September 2018, 8:41 am

ഇപ്പോഴാണ് റയല്‍ ഒരു ടീമായത്; റൊണാള്‍ഡോ പോയതോടെ ഒത്തൊരുമയോടെ കളിക്കാനാവുന്നുണ്ടെന്നും ബെയ്ല്‍

സ്പോര്‍ട്സ് ഡെസ്‌ക്

മാഡ്രിഡ്: ഇപ്പോഴാണ് റയല്‍ മാഡ്രിഡ് നല്ലൊരു ടീമായി മാറിയതെന്ന് ഗരെത് ബെയ്ല്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടു പോയതോടെ കുറച്ചുകൂടി ശാന്തമായി കളിക്കാനാകുന്നുണ്ടെന്നും ഡെയ്ലി മെയ്ലിന് നല്‍കിയ അഭിമുഖത്തില്‍ ബെയ്ല്‍ പറഞ്ഞു.

“റൊണാള്‍ഡോ പോയശേഷം കൂടുതല്‍ ഒത്തിണക്കത്തോടെയാണ് റയല്‍ മാഡ്രിഡ് കളിക്കുന്നത്. മുമ്പ് കളി മെനഞ്ഞിരുന്നത് റൊണാള്‍ഡോയെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാലിപ്പോള്‍ ഒരു താരത്തെ മാത്രം ആശ്രയിച്ചല്ല കളിയെന്നും അതിനാല്‍ കൂടുതല്‍ ഒത്തൊരുമയോടെ ടീമിന് കളിക്കുന്നത്”. ബെയ്ല്‍ പറഞ്ഞു


Read Also: ലങ്കാ ദഹനം പൂര്‍ണ്ണം; അഫ്ഗാനോടും തോറ്റ് ശ്രീലങ്ക ഏഷ്യകപ്പില്‍ നിന്നും പുറത്ത്


കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ 3-1ന് തോല്‍പ്പിച്ച് റയല്‍ കിരീടം നേടിയപ്പോള്‍ ബെയ്ല്‍ ഇരട്ടഗോളടിച്ചിരുന്നു. അന്ന് പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. ആദ്യ പതിനൊന്നില്‍ തന്നെ ഉള്‍പ്പെടുത്താതതില്‍ അന്ന് സിദാനോട് ദേഷ്യമുണ്ടായിരുന്നെന്നും ബെയ്ല്‍ വെളിപ്പെടുത്തി.

കഴിഞ്ഞ സീസണ്‍ അവസാനത്തോടെ റയല്‍ വിട്ട് റൊണാള്‍ഡോ ഇറ്റാലിയന്‍ കരുത്തരായ യുവന്റസിലേക്ക് കൂടുമാറിയിരുന്നു. ഈ സീസണില്‍ പോര്‍ച്ചുഗീസ് താരമില്ലാതെ കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു സമനിലയും റയല്‍ നേടിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more