| Tuesday, 8th May 2018, 5:29 pm

കഞ്ചാവ് പിടിക്കാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം; മുളക് സ്‌പ്രേ പ്രയോഗിച്ച് ശേഷം പിന്നില്‍ നിന്ന് വെട്ടാന്‍ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം:രഹസ്യവിവരത്തെ തുടര്‍ന്ന് കഞ്ചാവ് കടത്തുകാരെ പിടിക്കാന്‍ എത്തിയ എക്‌സൈസ് സംഘത്തിനു നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. മുഖത്തേക്ക് മുളക് സ്‌പ്രേ ഉപയോഗിച്ച ശേഷം പിന്നില്‍ നിന്ന് വെട്ടാനുള്ള ശ്രമവുമുണ്ടായി.

എന്നാല്‍ എക്‌സൈസ് സംഘത്തിന്റെ സമയോചിത പ്രവര്‍ത്തനം മുലം അത്യാഹിതങ്ങള്‍ സംഭവിച്ചില്ല. ആക്രമം എക്‌സൈസ് സംഘം എതിര്‍ത്തതോടെ കഞ്ചാവ് മാഫിയ ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ അറസ്റ്റ് ചെയ്തു. അഖിലാണ് അറസ്റ്റിലായത്.


Also Read കാലത്തിന് പിറകേ പോകുന്ന കേരള ഹൈക്കോടതി വിധികളും തിരുത്തുന്ന സുപ്രീം കോടതിയും


മെഡിക്കല്‍ കോളെജിന് സമീപം ഇന്ന് മൂന്ന് മണിയോടെയായിരുന്നു സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ എക്‌സൈസ് സംഘത്തിന് നേരെഒരാള്‍ അപ്രതീക്ഷിതമായി മുളകുസ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. അതിനു ശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചു.

കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more