| Monday, 2nd December 2019, 12:13 am

'കുബുദ്ധി ഒരു ദുഷ്ടനായിരുന്നു, മദ്യപാനത്തിന്റെയും ഗാന്ധിജിയുടെയും ജീവിതം നയിച്ചു''; പരീക്ഷ പേപ്പറില്‍ അബദ്ധം പിണഞ്ഞ് മധ്യപ്രദേശ് വിദ്യാഭ്യാസ ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: പത്താംക്ലാസ് പ്രിപ്പറേറ്ററി പരീക്ഷ പേപ്പറില്‍ അബദ്ധം പിണഞ്ഞ് മധ്യപ്രദേശ് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ്.

ചൂതാട്ടം എന്ന വാക്കിന് പകരം ഗാന്ധി എന്ന് അച്ചടിച്ചാണ് വിദ്യാഭ്യാസ ബോര്‍ഡ് വെട്ടിലായിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ അവസാന പരീക്ഷയ്ക്ക് മുമ്പായി തയ്യാറാക്കുന്നതിനു വേണ്ടി നടത്തുന്ന 45 മിനിറ്റ് മോഡല്‍ ടെസ്റ്റ് പേപ്പറിലാണ് ഗുരുതരമായ തെറ്റ് സംഭവിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘സുബുദ്ധി” (നീതിമാന്‍), ”കുബുദ്ധി” (അധാര്‍മിക മനുഷ്യന്‍) എന്നിവരുടെ ഗുണങ്ങള്‍ എന്താണെന്ന ചോദ്യത്തിനുള്ള മറുപടിയായി, ”കുബുദ്ധി ഒരു ദുഷ്ടനായിരുന്നു, മദ്യപാനത്തിന്റെയും ഗാന്ധിജിയുടെയും ജീവിതം നയിച്ചു” എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്.

ചൂതാട്ടം എന്ന അര്‍ഥം വരുന്ന ഗാംബ്ലിംഗ് എന്ന വാക്കിന് പകരമാണ് ഗാന്ധിജി എന്ന വാക്ക് അച്ചടിച്ചിരിക്കുന്നത്.

പാര്‍ലമെന്റില്‍ ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്സെയെ ‘ദേശഭക്തന്‍’ എന്നു വിളിച്ചതിനെത്തുടര്‍ ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂര്‍ നടത്തിയ വിവാദ പരാമര്‍ശം കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശ് വിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു അബദ്ധം സംഭവിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ സൂഷ്മപരിശോധന നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്.

ഗോഡ്സെയെ ‘ദേശഭക്തന്‍’ എന്നു വിളിച്ച പ്രജ്ഞയ്ക്കെതിരെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എ ഗോവര്‍ധന്‍ ദംഗി ഭീഷണി മുഴക്കിയിരുന്നു. മധ്യപ്രദേശില്‍ പ്രവേശിച്ചാല്‍ കത്തിക്കുമെന്നായിരുന്നു ഗോവര്‍ധന്‍ ദംഗിയുടെ ഭീഷണി.

Latest Stories

We use cookies to give you the best possible experience. Learn more