| Wednesday, 5th March 2014, 8:52 pm

അമ്മയുടെ അവിഹിത ലൈംഗിക ബന്ധം നേരിട്ടു കണ്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഗെയില്‍ വീണ്ടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കൊച്ചി: ശിഷ്യരുമായുള്ള അമൃതാനന്ദമയിയുടെ അവിഹിത ലൈംഗിക ബന്ധം നേരിട്ടുകണ്ടുവെന്ന് ഗെയില്‍ ട്രെഡ്‌വല്‍ വെളിപ്പെടുത്തി. നേരത്തെ സൂചിപ്പിച്ചിരുന്ന ബാലു എന്ന ശിഷ്യനെ കൂടാതെ റാവു എന്ന ശിഷ്യനുമായും ബന്ധമുണ്ടെന്നായിരുന്നു എന്നാണ് ഗെയ്ല്‍ ട്രെഡ്‌വെല്‍ വെളിപ്പെടുത്തിയത്.

കൈരളി പീപ്പിളിന് നല്‍കിയ അഭിമുഖത്തിലാണ് ഗെയില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തനിക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ അമ്മയെ വെല്ലുവിളിക്കുന്നതായും ഗെയില്‍ പറഞ്ഞു.

അഭിമുഖത്തില്‍ മഠത്തെ വെല്ലുവിളിച്ചാണ് അമ്മയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വല്‍ രംഗത്തുവന്നിരിക്കുന്നത്. തനിക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ അമൃതാനന്ദമയി മഠത്തിനോട് ഗെയ്ല്‍ വെല്ലുവിളിച്ചു. മഠത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും അവര്‍ പറഞ്ഞു.

താന്‍ മഠത്തിലെത്തി കുറച്ച് കാലത്തിന് ശേഷമാണ് മാതാ അമൃതാനന്ദമയിയും ശിഷ്യന്മാരും തമ്മിലുള്ള ബന്ധം മനസിലാക്കുന്നതെന്നും ഗെയ്ല്‍ പറഞ്ഞു. ആശ്രമത്തിനു പുറത്തുപോയി മറ്റ് സ്ത്രീകളെ പ്രാപിക്കാതിരിക്കാനാണ് അമ്മ ശിഷ്യന്മാരുമായി ലൈംഗീകബന്ധത്തിന് വഴങ്ങിയത് എന്നാണ് ആദ്യം കരുതിയത്.
പിന്നീട് വിചാരിച്ചു ചെറുപ്പക്കാര്‍ മഠം ചാടിപ്പോകാതിരിക്കാന്‍ വേണ്ടി അമ്മ വിധേയയാവുന്നതെന്ന്. എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ മനസിലായത്.
ആശ്രമത്തില്‍ എവിടെയും പരാതിപ്പെട്ടാന്‍ സ്ഥലമില്ലായിരുന്നു. കാരണം പുസ്തകത്തില്‍ പറയുന്നത് പോലെ അമ്മയും അമൃതസ്വരൂപാനന്ദയും തമ്മിലുള്ള ബന്ധം തന്നെയായിരുന്നു കാരണമെന്നും ഗെയ്ല്‍ പറയുന്നു.

“മഠത്തില്‍ താന്‍ ബലാല്‍സംഗത്തിനിരയായി. സ്വാമി അമൃത സ്വരൂപാനന്ദയാണ് എന്നെ ബലാല്‍ംസഗം ചെയ്തത്. ലക്ഷ്മി എന്ന സന്യാസിനിക്ക് തന്റെ അതേ അവസ്ഥ നേരിടേണ്ടി വന്നു” ഗെയ്ല്‍ വെളിപ്പെടുത്തി.

We use cookies to give you the best possible experience. Learn more