| Wednesday, 19th August 2026, 9:13 am

മമിതയെ പോലെ ഒരു ആർട്ടിസ്റ്റിനെ ഞാൻ കണ്ടിട്ടില്ല; താരത്തെ വാനോളം പുകഴ്ത്തി ജി.വി. പ്രകാശ്

അജ്മല്‍ കെ

‘വിശ്വനാഥ് & സൺസ്’ വിജയത്തിന്റെ ഭാഗമായി നടന്ന സക്സസ് മീറ്റിൽ നടി മമിത ബൈജുവിനെ വാനോളം പ്രശംസിച്ച് ചിത്രത്തിന്റെ സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ. നേരത്തെ ‘റിബൽ’ എന്ന ചിത്രത്തിൽ മമിതയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും അന്ന് എങ്ങനെയായിരുന്നോ താരത്തെ കണ്ടത്, അതേ സ്വഭാവത്തോടെയാണ് ഇപ്പോഴും തുടരുന്നതെന്നും ജി.വി. പ്രകാശ് പറഞ്ഞു.

‘ഇതിന് മുന്നേ ‘റിബൽ’ എന്ന സിനിമയിൽ ഞാൻ മമിതയുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു. അന്ന് എങ്ങനെയാണോ കണ്ടത്, അത് പോലെ തന്നെയാണ് ഇപ്പോഴും ഇരിക്കുന്നത്. അത് ഭയങ്കരം അപൂർവമായിട്ടുള്ള ഒരു ഗുണമാണ്. സിനിമയിൽ ഇപ്പോൾ ഓരോ നാൾ കഴിയുമ്പോഴും ആളുകൾ മാറിക്കൊണ്ടേയിരിക്കുകയാണ്. അവരുടെ ചിന്തകളും മാറിക്കൊണ്ടേയിരിക്കും. പക്ഷേ മമിതയെ പോലെ ഇത്രയും ലളിതയും വിനയമുള്ളതുമായ ഒരു ആർട്ടിസ്റ്റിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല,’ ജി.വി പ്രകാശ് പറഞ്ഞു.

മമിത ബൈജു. Photo: Facebook.com

മമിതയുടെ ആത്മാർഥതയെയും കഴിവിനെയും പ്രത്യേകം എടുത്തുപറഞ്ഞ ജി.വി. പ്രകാശ്, താരം ഇനിയും ഒരുപാട് ഉയരങ്ങളിലെത്തുമെന്നും പറഞ്ഞു.

‘മമിത, നീ തീർച്ചയായും വളരെ ഉയരങ്ങളിലേക്ക് പോകും. വളരെ ആത്മാർഥതയുള്ളവളാണ്, കഴിവുള്ളവളാണ്, അതോടൊപ്പം വളരെ വിനയമുള്ള വ്യക്തിയുമാണ്. അതുകൊണ്ടുതന്നെ നിനക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാൻ സാധിക്കും,’ ജി.വി പ്രകാശ് കൂട്ടിച്ചേർത്തു.

മമിതയുടെ വരാനിരിക്കുന്ന സിനിമകൾക്കും ജി.വി. പ്രകാശ് ആശംസകൾ നേർന്നു. അടുത്ത ബ്ലോക്ക്ബസ്റ്ററിനായി താരം ഒരുങ്ങിക്കഴിഞ്ഞുവെന്നും നിവിൻ പോളിക്കൊപ്പമുള്ള പുതിയ ചിത്രവും വലിയ വിജയമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘അടുത്ത ബ്ലോക്ക്ബസ്റ്റർ അവർ റെഡി ആക്കി വെച്ചിട്ടുണ്ട്. അടുത്ത ദിവസം നിവിൻ പോളിയുടെ കൂടെയും സിനിമ ഇറങ്ങുകയാണ്. അതും ബ്ലോക്ക്ബസ്റ്ററാകും. മമിതയ്ക്ക് ആശംസകൾ നേരുന്നു,’ എന്നും താരം വ്യക്തമാക്കി.

ജി.വി. പ്രകാശ്.Photo: Facebook.com

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വിശ്വനാഥ് & സൺസ്’. ചിത്രത്തിൽ ജെൻ-സി പെൺകുട്ടിയായി മാഡി എന്ന കഥാപാത്രത്തെയാണ് മമിത ബൈജു അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുന്ന ചിത്രത്തിന് നാല് ദിവസം കൊണ്ട് 150 കോടിയോളം രൂപ കളക്ഷൻ ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

Content Highlight: G.V prakash Talks about Actress Mamitha Baiju

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more