| Wednesday, 25th November 2026, 6:59 pm

തൂഫാന്‍ ഹരിപ്പാട് ഇല്ലല്ലോ; സ്വന്തം നാട്ടില്‍ നടപ്പാക്കാന്‍ ചെന്നിത്തലക്ക് പറ്റിയില്ലെന്ന് ജി. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് സ്വന്തം നാട്ടില്‍ ഓപ്പറേഷന്‍ തൂഫാന്‍ നടപ്പാക്കാന്‍ പറ്റില്ലെന്ന് ജി. സുധാകരന്‍. അതിന് കാരണം എന്താണെന്ന് താന്‍ പറയുന്നില്ലെന്നും ജി. സുധാകരന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

‘ഹരിപ്പാട് തന്നെ നോക്ക്. എന്തെല്ലാം ക്രിമിനല്‍ ആക്ടിവിറ്റീസ് അവിടെ കിടക്കുന്നത്. തൂഫാന്‍ ഹരിപ്പാട് ഇല്ലല്ലോ. നല്ല ഉദ്ദേശത്തിലാണ് തൂഫാന്‍ കൊണ്ടുവന്നത്. പക്ഷെ അദ്ദേഹത്തിന്റെ നാട്ടില്‍ അത് നടപ്പിലാക്കാന്‍ അദ്ദേഹത്തിന് പറ്റില്ല.

അതിന് കാരണമൊന്നും ഞാന്‍ പറയുന്നില്ല. അദ്ദേഹത്തിന്റെ കുറ്റമൊന്നുമല്ല. സപ്പോര്‍ട്ട് ചെയ്തുകൊണ്ട് തന്നെ പറയുകയാണ്,’ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ താന്‍ എന്തിന് അഭിപ്രായം പറയണമെന്നും സുധാകരന്‍ ചോദിച്ചു.

വലിയ തരത്തില്‍ ജനങ്ങള്‍ക്ക് രണ്ടാം പിണറായി സര്‍ക്കാരിനെതിരെ അതൃപ്തി ഉണ്ടായതിനാലാണ് യു.ഡി.എഫ് സര്‍ക്കാര്‍ വന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ തങ്ങളെല്ലാം ചെയ്ത പ്രവര്‍ത്തനത്തിന്റെ സല്‍ഫലമായി വന്നതാണ് രണ്ടാമത്തെ സര്‍ക്കാര്‍. രണ്ടാം പിണായി സര്‍ക്കാരിലെ മന്ത്രിമാരുടെ വിശേഷം കൊണ്ടാണ് യു.ഡി.എഫ് ഗവണ്‍മെന്റ് വന്നത്. അവരുടെ സംഭാവനയാണ് യു.ഡി.എഫ് ഗവണ്‍മെന്റെന്നും സുധാകരന്‍ പറഞ്ഞു.

യു.ഡി.എഫ് ഗവണ്‍മെന്റിന് അത് അനുസരിച്ച് ഭരിച്ചാല്‍ മതി. ഇനിയും സമയമുണ്ട്. വി.ഡി. സതീശന്‍ ഒരു നല്ല മുഖ്യമന്ത്രിയാണ്. വായിക്കുന്നയാളും കഴിവുള്ളവനുമാണ്. വേണുഗോപാലും കഴിവുള്ള വ്യക്തിയാണ്. ഇവരെല്ലാം യോജിച്ച് ജനം എന്തിനാണോ തെരഞ്ഞെടുത്തത്, അതനുസരിച്ച് ഭരിച്ചാല്‍ മതിയെന്നും സുധാകരന്‍ പറഞ്ഞു.

Content Highlight: G Sudhakaran Speaking about congress

Latest Stories

We use cookies to give you the best possible experience. Learn more