| Monday, 21st September 2026, 4:29 pm

ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരാണ് ഈഴവര്‍: ജി.സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്‌മണരല്ലാത്ത വിഭാഗമാണ് കേരളത്തിന്റെ 33 ശതമാനം വരുന്ന ഈഴവരെന്ന് ജി.സുധാകരന്‍ എം.എല്‍.എ. ആലപ്പുഴയില്‍ നടന്ന ബ്രാഹ്‌മണസഭ സംസ്ഥാന കലോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

‘ഈഴവര്‍ നടത്തുന്ന അമ്പലങ്ങളില്‍ പൂണൂല്‍ ധരിച്ചാണ് പൂജകള്‍ നടത്തുന്നത്, അത് എന്തിനാണ്? പൂണൂല്‍ ധരിച്ചാലേ പൂജകള്‍ ശരിയാകൂ എന്നാണ് അവര്‍ വിശ്വസിക്കുന്നത്’, സുധാകരന്‍ പറഞ്ഞു.

ഈഴവര്‍ പൂണൂല്‍ ധരിക്കുന്നത് ബ്രാഹ്‌മണ മഹിമ സൂക്ഷിക്കുന്നതിനാലാണെന്നും വ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളെയാണ് എതിര്‍ക്കുന്നതെന്നും ജി.സുധാകരന്‍ പറഞ്ഞു.

തമിഴ് ബ്രാഹ്‌മണസമൂഹത്തിന്റെ സംസ്‌കാരം സംരക്ഷിക്കുന്നതിനായി കേരളബ്രാഹ്‌മണസഭ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ഏഴാമത് എഡിഷനാണ് ആലപ്പുഴയില്‍ നടക്കുന്നത്.

Content Highlight:G Sudhakaran says Ezhava community in Kerala respects the Brahmin culture

We use cookies to give you the best possible experience. Learn more