| Wednesday, 3rd June 2026, 11:21 am

പഹല്‍ഗാം ആക്രമണത്തില്‍ ഹമാസ് ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണം; എന്‍.ഐ.എ

നിഷാന. വി.വി

ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ കേന്ദ്രീകൃത ഭീകര സംഘടനകള്‍ക്കും ഗസ ആസ്ഥാനമായുള്ള ഹമാസിനും പങ്കുണ്ടോയെന്ന് പരിശോധക്കണമെന്ന് എന്‍.ഐ.എ.

ആരോപണവിധേയമായ ലഷ്‌ക്കര്‍-ഇ-തൊയ്ബ, പ്രോക്‌സി ദി റസിഡന്‍സ് ഫ്രണ്ട് എന്നിവയ്ക്ക് ഗസ ആസ്ഥാനമായുള്ള ഹമാസുമായും അല്‍-ഖയ്ദയുമായും മറ്റേതെങ്കിലും ഭീകര സംഘടനുമായും ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രഈലിന് നേരെയുണ്ടായ ആക്രമണത്തിലും പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനും തമ്മില്‍ ചില സാമ്യതകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംശയമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യയിലെ ഒരു ഭീകരാക്രമണ കേസില്‍ ആദ്യമായാണ് ഹമാസിനെ എന്‍.ഐ.എ ഔദ്യോഗികമായി പരാമര്‍ശിക്കുന്നത്. ജമ്മുകാശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോള ഭീകരവാദ സംഘടനകള്‍ ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ നല്‍കിയിട്ടുണ്ടൊയെന്ന് കണ്ടെത്തുകയെന്നതാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകളും ആഗോള ഭീകര സംഘടനകളും തമ്മിലുള്ള ആശയവിനിമയം കഴിഞ്ഞമാസങ്ങളില്‍ വര്‍ധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Content Highlight: Further investigation is needed to establish Hamas’s involvement in Pahalgam attack: NIA

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more