| Monday, 26th May 2014, 10:19 pm

മന്ത്രിസഭയുടെ പൂര്‍ണ്ണ ചിത്രം: ആകെ 45 മന്ത്രിമാര്‍, 24 പേര്‍ക്ക് ക്യാബിനറ്റ് പദവി, 21 സഹമന്ത്രിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ണ്ണമാകുമ്പോള്‍ അധികാരമേറ്റ മന്ത്രിസഭയെക്കുറിച്ചും വിവിധ മന്ത്രിമാരുടെ പദവികളെക്കുറിച്ചും പൂര്‍ണ്ണ ചിത്രം ലഭ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ആകെ 45 പേരാണ് മന്ത്രിസഭയിലുള്ളത്. ഇവരില്‍ 24 പേര്‍ക്ക് ക്യാബിനറ്റ് പദിവിയുണ്ടായിരിക്കും. സ്വതന്ത്രചുമതലയുള്ള 11 പേരടക്കം 21 സഹമന്ത്രിമാരുണ്ടായിരിക്കും.

പ്രതിരോധവകുപ്പ് നരേന്ദ്ര മോദി തന്നെ കൈകാര്യം ചെയ്യും. രാജ്‌നാഥ് സിങ്ങിന് ആഭ്യന്തരവും അരുണ്‍ജയ്റ്റ്‌ലിക്ക് ധനകാര്യവും പ്രതിരോധവും.  സുഷമസ്വരാജിന് വിദേശകാര്യം. വെങ്കയ്യ നായിഡു: കൃഷി, നിതിന്‍ ഗഡ്കരി: റയില്‍വേ, റോഡ്, രവിശങ്കര്‍ പ്രസാദ്: നിയമം, നീതിന്യായം, അനന്ത് കുമാര്‍: പാര്‍ലമെന്ററികാര്യം, ഉമാഭാരതി: ജലവിഭവം, ഡോ. ഹര്‍ഷ് വര്‍ധന്‍: ആരോഗ്യം. മോദി മന്ത്രിസഭയുടെ പൂര്‍ണ്ണരൂപം താഴെ:

കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും

1. രാജ്‌നാഥ് സിംഗ്: ആഭ്യന്തരം
2. സുഷമസ്വരാജ്: വിദേശകാര്യം
3. അരുണ്‍ ജയ്റ്റ്‌ലി: ധനം, പ്രതിരോധം
4. വെങ്കയ്യ നായിഡു: പാര്‍ലമെന്ററി കാര്യം
5. നിതിന്‍ ഗഡ്കരി: ഉപരിതല ഗതാഗതം, ഷിപ്പിംഗ്
6. ഉമാഭാരതി: ജലസേചനം
7. സദാനന്ദ ഗൗഡ: റെയില്‍വെ
8. നജ്മ ഹെപ്തുള്ള: ന്യൂനപക്ഷ ക്ഷേമം
9. ഗോപിനാഥ് മുണ്ടെ: ഗ്രാമവികസനം
10. രാംവിലാസ് പാസ്വാന്‍: ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉപഭോക്തൃകാര്യം
11. കല്‍രാജ് മിശ്ര: ഖന വ്യവസായം
12. മനേകാഗാന്ധി: വനിത, ശിശുക്ഷേമം
13. എച്ച്.അനന്ത്കുമാര്‍: കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസര്‍
14. രവിശങ്കര്‍ പ്രസാദ്: നിയമം, ടെലികോം
15. അനന്ത് ഗീഥെ
16. അശോക് ഗജപതി രാജു: വ്യോമയാനം
17. ഹര്‍സിമ്രത് കൗര്‍ ബാദല്‍: ഫുഡ് പ്രോസസ്സിംഗ്
18. നരേന്ദ്ര സിങ് തോമര്‍
19. ജുവല്‍ ഒറാം: ഗോത്ര കാര്യം
20. രാധ മോഹന്‍സിംഗ്: കൃഷി
21. താവര്‍ചന്ദ് ഗെഹ്‌ലോട്ട്
22. സ്മൃതി ഇറാനി: മാനവ വിഭവശേഷി
23. ഹര്‍ഷവര്‍ധന്‍: ആരോഗ്യം

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും വകുപ്പുകളും

24. ജനറല്‍ വി.കെ സിംഗ്: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല
25. റാവു ഇന്ദ്രജിത്ത്: സ്ഥിതിവിവരം, ആസൂത്രണം
26. സന്തോഷ് ഗാംഗ്‌വര്‍
27. ശ്രീപദ് നായ്ക്
28. ധര്‍മ്മേന്ദ്ര പ്രധാന്‍
29. സര്‍വാനന്ദ സോനോവല്‍
30. പ്രകാശ് ജാവ്‌ദേക്കര്‍: പരിസ്ഥിതി, വാര്‍ത്താവിതരണം
31. പീയുഷ് ഗോയല്‍: ഊര്‍ജം സഹമന്ത്രി
32. ജിതേന്ദ്ര സിങ്
33. നിര്‍മ്മല സീതാരാമന്‍: വാണിജ്യം

സഹമന്ത്രിമാര്‍

34. ജി.എം സിദ്ധേശ്വര
35. മനോജ് സിന്‍ഹ
36. നിഹാല്‍ ചന്ദ്
37. ഉപേന്ദ്ര കുശ്‌വാഹ
38. പൊന്‍ രാധാകൃഷ്ണന്‍
39. കിരണ്‍ റിജിജു
40. കൃഷന്‍പാല്‍
41. സഞ്ജീവ് ബലിയാന്‍
42. മന്‍സുഖ് ഭായ് വസാവ
43. റാവുസാഹിബ് ദാന്‍വെ
44. വിഷ്ണു ദേവ് സായ്
45. സുദര്‍ശന്‍ ഭഗത്‌

We use cookies to give you the best possible experience. Learn more