| Wednesday, 18th December 2019, 7:33 pm

ഫീസ് വര്‍ധനയ്‌ക്കെതിരെ അനിശ്ചിതകാല നിരാഹാരമിരുന്ന് രാജ്യത്തെ പ്രധാന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അനിശ്ചിത കാല നിരാഹാരമിരുന്ന് പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെയും വിദ്യാര്‍ത്ഥികള്‍.
ഉയര്‍ന്ന ഫീസ് നിരക്ക് കുറയ്ക്കുക എന്ന ആവശ്യമുന്നയിച്ചാണ് ഇരു സ്ഥാപനങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ സമരമിരിക്കുന്നത്.

എന്‍ട്രന്‍സ് പരീക്ഷയുടെ നിരക്ക് വര്‍ധിപ്പിക്കുന്നത് വരെ 2020ല്‍ നടത്താനിരിക്കുന്ന ജോയിന്റ് എന്‍ട്രന്‍സ് ടെസ്റ്റ് നിര്‍ത്തിവെക്കുക, എല്ലാ വര്‍ഷവും ഉയര്‍ത്തുന്ന 10 ശതമാനം ഫീസ് നിരക്ക് റദ്ദു ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികളുടെ നിരാഹാരം.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാലു വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 16 മുതല്‍ നിരാഹാരമിരിക്കുകയാണ്.

അതിനു പിന്നാലെ ഡിസംബര്‍ 17ന് സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആറു വിദ്യാര്‍ത്ഥികളും നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തു. മഹേഷ് കൃഷ്ണ, മോഹന്‍ വംശി, സിദ്ധാന്ത് നാഗ്, ഹരി ജയന്‍, വിപിന്‍ വിജയന്‍, ഗൗരവ് പുരി തുടങ്ങിയവരും പ്രതിഷേധിച്ച് നിരാഹാരമിരിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എസ്.ആര്‍.എഫ്.ടി.ഐ യിലെ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 17ന് ഇതേ വിഷയമുന്നയിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റജിസ്ട്രാറെ സമീപിച്ചിരുന്നെങ്കിലും അടുത്ത പ്രവേശനപരീക്ഷയില്‍ പരിഗണിക്കാം എന്ന വാക്കാലുള്ള ഉറപ്പ് മാത്രമാണ് തന്നിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡിസംബര്‍ 9ന് വീണ്ടും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതിന്റെ ഫലമായി ഭരണ നിര്‍വഹണ സമിതിയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യാം എന്ന ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ പിറ്റേന്ന് നടന്ന ചര്‍ച്ചയിലും ആവശ്യങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പ്രവേശന പരീക്ഷ സംയുക്തമായാണ് നടത്തുന്നത്. ഇക്കാലം മുതലേ ഫീസ് വര്‍ധനയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമരങ്ങള്‍ നടത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more