| Thursday, 25th October 2018, 6:00 pm

ഫാദര്‍ കാട്ടുത്തറയുടെ സംസ്‌കാരചടങ്ങിനെത്തിയ കന്യാസ്ത്രീകള്‍ക്കുനേരെ ഫ്രാങ്കോ അനുകൂലികളുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചേര്‍ത്തല: ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായെത്തിയ കന്യാസ്ത്രീകള്‍ക്കെതിരെ ഫ്രാങ്കോ അനുകൂലികളുടെ പ്രതിഷേധം. മാധ്യമങ്ങളോട് സംസാരിക്കവേ സിസ്റ്റര്‍ അനുപമ അടക്കമുള്ളവര്‍ക്കെതിരെയാണ് ഒരു വിഭാഗം ആളുകള്‍ പ്രതിഷേധിച്ചത്.

ചേര്‍ത്തല ഫെറോന പള്ളിയിലാണ് സംഭവം. ഫാദര്‍ കാട്ടുത്തറയുടെ സംസ്‌കാര ചടങ്ങുകള്‍ വൈകീട്ട് 4.30 ഓടെയാണ് പൂര്‍ത്തിയായത്. ഇതിനുശേഷം ഓഫീസ് കെട്ടിടത്തില്‍ വിശ്രമിക്കുകയായിരുന്ന അനുപമയടക്കമുള്ള കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളോട് ഫ്രാങ്കോ അനുകൂലികളായ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിക്കുകയായിരുന്നു.

ALSO READ: ശബരിമല സംഘര്‍ഷം: 1407 പേര്‍ അറസ്റ്റില്‍

സിസ്റ്റര്‍ അനുപമ മാധ്യമങ്ങളെ കാണാന്‍ താല്‍പ്പര്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടവകാംഗങ്ങള്‍ തന്നെ വിളിച്ചത് പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ ഓഫീസ് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാല്‍ ഗ്രാമപഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ടോണിയുടെ നേതൃത്വത്തില്‍ ചിലയാളുകള്‍ കന്യാസ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരെയും ഇറക്കിവിടുകയായിരുന്നു.

അതേസമയം ഫാദര്‍ സത്യത്തിന് വേണ്ടിയാണ് നിലകൊണ്ടതെന്നും ആളുകള്‍ ബഹളമുണ്ടാക്കുന്നതിന്റെ കാര്യമറിയില്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

“ഞാനും ഇടവകയില്‍പ്പെട്ടയാളാണ്. അച്ചനെ പണ്ട് തൊട്ടെ അറിയാവുന്നതാണ്. മഠത്തില്‍ ചോരാന്‍ പോയ സമയം തൊട്ടേ അച്ഛന്‍ മകളെപ്പോലെയാണ് പെരുമാറിയത്. ഇനിയും ഞങ്ങള്‍ സത്യത്തിനുവേണ്ടിയേ നില്‍ക്കൂ.”- അനുപമ പറഞ്ഞു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more