| Wednesday, 23rd September 2026, 5:44 pm

ബാലൺ ഡി ഓർ പോര്; എംബാപ്പെ–ഡെംബലെ തർക്കത്തിൽ ഫ്രഞ്ച് താരം ഇടപെട്ടെന്ന് റിപ്പോർട്ട്

അഞ്ജലി പി.കെ.

ബാലൺ ഡി ഓർ പുരസ്‌കാരവുമായി ബന്ധപ്പെട്ട് കിലിയൻ എംബാപ്പെയും ഔസ്മാൻ ഡെംബെലെയും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാൻ ഫ്രാൻസ് സ്‌ട്രൈക്കർ മാർക്കസ് തുറാം ഇടപെട്ടതായി റിപ്പോർട്ട്. എംബാപ്പെയുടെ പരാമർശങ്ങളാണ് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

എന്നാൽ ഫ്രാൻസ് താരം കിലിയൻ എംബാപ്പെയെയും ഒസ്മാൻ ഡെംബലെയെയും തമ്മിൽ യാതൊരു പിരിമുറുക്കവുമില്ലെന്ന് എംബാപ്പെ വ്യക്തമാക്കി. ഇതിനിടെ, ഇരുവർക്കുമിടയിലെ സാഹചര്യം പരിഹരിക്കാൻ സഹതാരം മാർക്കസ് തുറാം ഇടപെട്ടതായും ഫുട്ട് മെർകാറ്റോ റിപ്പോർട്ട്‌ ചെയ്തു.

ചെറുപ്പം മുതൽ തന്നെ വലിയ പ്രതീക്ഷകളോടെ മുന്നിലെത്തിയ താരമായിരുന്നു ഡെംബലെയെന്നും, പരുക്കുകൾ ഉൾപ്പെടെയുള്ള വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ കരിയർ കടന്നുപോയതെന്നും എംബാപ്പെ പറഞ്ഞു.

‘ഇതേക്കുറിച്ച് ഞാൻ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ല. അദ്ദേഹം എന്റെ സുഹൃത്താണ്. ഇതിൽ വലിയ പ്രശ്നമൊന്നുമുണ്ടെന്ന് ഞാൻ കരുതുന്നില്ല,’ എംബാപ്പെ വെളിപ്പെടുത്തി.

കിലിയൻ എംബാപ്പെയെയും ഒസ്മാൻ ഡെംബലെയെയും

എംബാപ്പെ നിലവിലെ ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് മാറുന്നതിന് മുമ്പ് 2023-24 സീസണിൽ ഇരുവരും പി.എസ്.ജിയിൽ ഒരുമിച്ച് കളിച്ചിരുന്നു. 2024-25 സീസണിൽ പാരീസ് ക്വാഡ്രപ്പിൾ കിരീടം നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു കൊണ്ട് തന്റെ ആദ്യ ബാലൺ ഡി ഓർ ഡെംബലെ നേടിയെടുത്തു.

ബാലൺ ഡി’ഓർ ഇതുവരെ നേടിയിട്ടില്ലാത്ത എംബാപ്പെ ഇത്തവണ പുരസ്‌കാരത്തിനായി ശക്തമായ മത്സരത്തിലുള്ള താരമാണ്. കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ 25 ഗോളുകളും യുവേഫ ചാമ്പ്യൻസ് ലീഗിൽ 15 ഗോളുകളും 2026 ഫിഫ ലോകകപ്പിൽ 10 ഗോളുകളും നേടി അദ്ദേഹം ടോപ് സ്കോററായിരുന്നു.

നിലവിൽ സിനദിൻ സിദാന്റെ പരിശീലനത്തിലുള്ള ഫ്രാൻസ് ടീമിൽ എംബാപ്പെയും ഡെംബലെയും ഉൾപ്പെട്ടിട്ടുണ്ട്. യൂറോപ്പ ലീഗ് ഓഫ് നേഷൻസിലെ ഫ്രാൻസിന്റെ പുതിയ ക്യാമ്പയിനും ആരംഭിക്കാനിരിക്കുകയാണ്.

ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിഗത പുരസ്‌കാരങ്ങളിലൊന്നാണ് ബാലൺ ഡി’ഓർ. ഒരു വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ മികച്ച പുരുഷ ഫുട്ബോൾ താരത്തെ തെരഞ്ഞെടുക്കുന്ന പുരസ്‌കാരമാണിത്. വ്യക്തിഗത പ്രകടനത്തിനൊപ്പം ടീമിനായി നേടിയ നേട്ടങ്ങളും താരത്തിന്റെ മൊത്തത്തിലുള്ള സംഭാവനകളും വിലയിരുത്തിയാണ് ജേതാവിനെ തീരുമാനിക്കുന്നത്.

ഈ വർഷത്തെ അവാർഡിനായി 30 നോമിനികളാണ് ഉൾപ്പെട്ടിട്ടുള്ളത്.
എംബാപ്പെ, ഡെംബെലെ, മെസി, ലാമിൻ യമാൽ, ഹാരി കെയ്ൻ തുടങ്ങിയവരും ഇതിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

Content Highlights: France striker Marcus Thuram has reportedly intervened to resolve the disagreement between Kylian Mbappe and Ousmane Dembele regarding the Ballon d’Or award.

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

Latest Stories

We use cookies to give you the best possible experience. Learn more