| Saturday, 17th October 2026, 7:14 am

പതിനാല് മണിക്കൂറ് നേരത്തെ അജ്ഞാത തടവ്; നേഹ ബോറയെ വിട്ടയച്ച് ദല്‍ഹി പൊലീസ്

നിഷാന. വി.വി

ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ച തിരംഗ മാര്‍ച്ചിനിടെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്ത ഐസ നേതാന് നേഹ ബോറയെ വിട്ടയച്ചു. ദല്‍ഹി പൊലീസ് ആക്ടിലെ സെക്ഷന്‍ 65 പ്രകാരമുള്ള തടങ്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വിട്ടയച്ചിരിക്കുന്നത്.

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സമരം മുന്നോട്ട് പോവുമെന്ന് നേഹ പ്രഖ്യാപിക്കുകയായിരുന്നു. മണ്ഡി ഹൗസിനടുത്ത് വെച്ച് നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനെടെയായിരുന്നു നേഹയെ കസ്റ്റഡിയിലെടുത്തത്.

നേഹ ബോറയെ അറസ്റ്റ് ചെയ്യുമ്പോള്‍ വാഹനത്തിനുള്ളില്‍ യൂണിഫോമിലല്ലാത്ത രണ്ട് പേര്‍ ഉണ്ടായിരുന്നതായി ഐസ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. നേഹയെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നും പൊലീസ് അറിയിച്ചിരുന്നില്ല.

അതേസമയം അഭിജിത് ദീപ്‌കൈ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രെറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും സി.ജെ.പി ലീഗല്‍ ഹെഡ് രത്‌ന സിങ് അറിയിച്ചു.

എന്നാല്‍ അഭിഭാഷകരെ കാണാന്‍ അദ്ദേഹത്തെ അനുവദിച്ചിട്ടില്ലെന്നും എവിടെയാണെന്ന് യാതൊരു വിവരുമില്ലെന്നും രത്‌ന സിങ്ങിന്റെ പോസ്റ്റില്‍ പറയുന്നു.

content Highlight: Fourteen hours of detention in an undisclosed location; Delhi Police release Neha Bora.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more