| Monday, 26th March 2018, 1:30 pm

ഒഡീഷയില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാരായണ്‍പട്‌ന: ഒഡീഷയിലെ കൊറാപുത് ജില്ലയിലെ നാരായണ്‍പട്‌നയില്‍ നാലു വനിതാ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ആന്ധ്ര-ഒഡീഷ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി ഓഫ് സി.പി.ഐ- മാവോയിസ്റ്റില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.

ഡിസ്ട്രിക്ട് വളണ്ടറി ഫോഴ്‌സ്, സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. മാവോയിസ്റ്റുകളുടെ ക്യാംപ് നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ആന്റി മാവോയിസ്റ്റ് ഐ.ജി ആര്‍.പി കോച്ചെ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more