| Sunday, 5th October 2025, 9:18 pm

കഷ്ടപ്പാടുകൾക്ക് കാലം കാത്തുവെച്ച സമ്മാനം; നാല് വിജയങ്ങൾ ഒരുമിച്ച് വന്നു: ജേക്‌സ് ബിജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് പരിചിതനായ സംഗീത സംവിധായകനാണ് ജേക്‌സ് ബിജോയ്. അയ്യപ്പനും കോശിയും, കടുവ, ഓപ്പറേഷൻ ജാവ എന്നിങ്ങനെ നിരവധി മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം.

ഈയിടെ പുറത്തിറങ്ങി സൂപ്പർ ഹിറ്റായി മാറിയ തുടരും, ലോകഃ ചാപ്റ്റർ വൺ ചന്ദ്ര എന്നീ ചിത്രങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചത് അദ്ദേഹമാണ്.

തുടരെ ഹിറ്റ് സിനിമകൾ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജെക്‌സ്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

Lokah And Thudarum

‘ഒരുപാട് കാലത്തെ കഷ്ടപ്പാടുകൾക്ക് കാലം കാത്തുവെച്ച സമ്മാനം പോലൊരു സമയം. അടുത്തടത്ത് രണ്ട് വലിയ മെഗാഹിറ്റ് സിനിമകളുടെ ഭാഗമാകാൻ സാധിച്ചു. ലോകഃ ചാച്റ്റർ വൺ ചന്ദ്ര, തുടരും.

ഇങ്ങനെയൊരു വിജയം മലയാളത്തിൽ ഇതുവരെ കിട്ടിയിട്ടുണ്ടായിരുന്നില്ല. അയ്യപ്പനും കോശിയും, ജനഗണമന, കടുവ, പൊറിഞ്ചുമറിയം ജോസ്, ഫൊറൻസിക്, ഓപ്പറേഷൻ ജാവ തുടങ്ങി ഹിറ്റുകൾ ഒരുപാട് സംഭവിച്ചിട്ടുണ്ട്. എന്നാൽ, മലയാളത്തിൽ ലോകഃയും തുടരും പോലെയുള്ള വിജയം ഇതുവരെയില്ലാത്ത അനുഭവമായിരുന്നു. ഇപ്പോൾ എവിടെ പോയാലും ആൾക്കാരിൽ നിന്ന് ലഭിക്കുന്ന സ്‌നേഹം ഈ വിജയത്തെ സ്പെഷ്യലാക്കി മാറ്റുന്നു,’ ജേക്‌സ് ബിജോയ് പറയുന്നു.

മലയാളിക്ക് മോഹൻലാൽ ഒരു വികാരമാണെന്നും അദ്ദേഹത്തിന്റെ സിനിമ ഹിറ്റടിച്ചാൽ അതിന്റെ ഗുണം ആ സിനിമയുടെ ഭാഗമായ എല്ലാവർക്കും
ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വിജയത്തിന്റെ ലഹരി അവസാനിക്കും മുമ്പേ അതുപോലെ മറ്റൊന്ന് വീണ്ടും വന്നുവെന്നും ഒരു ടെക്നീഷ്യനെ സംബന്ധിച്ച് ഹിറ്റ് സിനിമകൾ വലിയൊരു ഊർജം തരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് കുറച്ച് നാളുകളായി ഊർജം മിസിങ്ങായിരുന്നെന്നും അവസാനം നാല് വിജയങ്ങളാണ് ഒരുമിച്ച് വന്നതെന്നും ജേക്‌സ് പറയുന്നു. ലോകഃ കൂടി ഹിറ്റായതോടെ ഈ വർഷം കരിയറിലെ ഏറ്റവും തിളക്കമുള്ള കാലമായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: The gift that time has been waiting for for hardships; Four victories came together says Jakes Bejoy

We use cookies to give you the best possible experience. Learn more