| Monday, 17th September 2018, 11:12 am

ട്യൂഷന്‍ ക്ലാസിലേയ്ക്ക് പോയ നാലു വിദ്യാര്‍ത്ഥികളെ കാണാതായി; ബിസിനസ് നടത്താന്‍ ഗോവയില്‍ പോകുന്നുവെന്ന് കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സരസ്വതീ വിദ്യാമന്ദിരത്തില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികളെ കാണാതായി. ട്യൂഷന്‍ ക്ലാസിലേക്ക് പോയ ഗൗരീനാഥ്, സന്ദീപ്, രാഹുല്‍ കൃഷ്ണ, ഗൗരി നന്ദന്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.

ഞായറാഴ്ച പകല്‍ ട്യൂഷനായി വീടുകളില്‍ നിന്നും ഇറങ്ങിയ ഇവര്‍ രാത്രിയായിട്ടും വീടുകളിലെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.


Read:  സിനിമയെ സ്‌നേഹിച്ചു; കരുണാകരന്‍ ക്ഷണിച്ചിട്ടും രാഷ്ട്രീയം വേണ്ടെന്നു വെച്ചു


ഒരു വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത നോട്ട്ബുക്കില്‍ തങ്ങള്‍ ഗോവയ്ക്ക് പോകുന്നു എന്നും അവിടെ ബിസിനസ് ചെയ്ത് തിരികെ വരുമെന്നും കുറിച്ചിട്ടുണ്ട്. മാറനല്ലൂര്‍ പൊലീസിനാണ് അന്വേഷണ ചുമതല.

എല്ലാ പൊലീസ് സ്റ്റേഷനിലും അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കുട്ടികളുടെ ഫോട്ടോയടക്കം റെയില്‍വേ പൊലീസിനു കൈമാറിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മാറനല്ലൂര്‍ പൊലീസില്‍ അറിയിക്കണം. ഫോണ്‍- 0471 229 9100

Latest Stories

We use cookies to give you the best possible experience. Learn more