| Wednesday, 16th July 2025, 6:51 pm

കൊല്ലത്ത് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. കൊല്ലത്തെ എസ്.എന്‍.എസ് ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരേ ക്ലാസിലെ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ.

സ്‌കൂളിലെ 9-ബി ക്ലാസിലെ വിദ്യാര്‍ത്ഥികളില്‍ ഒന്നിലധികം കുട്ടികള്‍ക്ക് കടുത്ത പനിയായിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച ക്ലാസിലെ മറ്റ് കുട്ടികളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. തുമ്മുന്നതിലൂടേയും വായുവിലൂടേയുമെല്ലാം വൈറസ് മറ്റൊരാളിലേക്ക് പകരാം.

ജാഗ്രതയേത്തുടര്‍ന്ന് ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളോട് ക്ലാസിലേക്ക് വരണ്ടേതില്ല എന്ന് അറിയിച്ചിട്ടുണ്ട്. സ്‌കൂളിലെ വെള്ളം അടക്കം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Content Highlight: Four students in Kollam confirmed with H1N1

We use cookies to give you the best possible experience. Learn more