| Sunday, 17th May 2015, 2:06 pm

വിറ്റാമിന്‍ സി ലഭിക്കുന്ന നാല് പ്രധാന പഴങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിറ്റാമിന്‍ സി , മനുഷ്യ ശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ് വിറ്റമിന്‍ സി. നമ്മളുടെ ശരീരത്തില്‍ ഇതിനെ സംഭരിച്ച് നിര്‍ത്താന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ നമ്മുടെ നിത്യാഹാരത്തില്‍ വിറ്റാമിന്‍ സി. അടങ്ങിയിരിക്കേണ്ടത് അത്യാവശ്യമാണ്. വിറ്റമിന്‍ സി നമ്മുടേ കോശങ്ങളെ സംരക്ഷിക്കുകയും നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ച് ആരോഗംയ നിര്‍ത്തുകയും ചെയ്യുന്നു. ചര്‍മ്മം, എല്ലുകള്‍, രക്തം എന്നിവയ്ക്ക് ഏറെ അത്യാവശ്യമായ ഒന്നുകൂടിയാണ് വിറ്റമിന്‍ സി.

നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ വിറ്റമിന്‍ സി ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് വിറ്റമിന്‍ സി അടങ്ങിയ ആഹാര പദാകര്‍ത്ഥങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. അത്തരത്തിലുള്ള ആഹാര പദാര്‍ത്ഥങ്ങളാണ് താഴെ

ഓറഞ്ച്

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണ് ഓറഞ്ച്. ആരോഗ്യകരമായ അളവില്‍ വിറ്റാമിന്‍ സി ഓറഞ്ച് പ്രദാനം ചെയ്യുന്നു. ഇതോടൊപ്പം ആ പഴത്തിന്റെ ഗന്ധം ആളുകളുടെ മനോഭാവത്തില്‍ ഉണര്‍വ്വുണ്ടാക്കുമെന്നും അത് സന്തോഷം നല്‍കുമെന്നും ഈ അടുത്ത് നടന്ന ഒരു പഠനത്തില്‍ പറയുന്നു.

കാപ്‌സിക്കം

ഒരു കപ്പ് പച്ച കാപ്‌സിക്കത്തില്‍ ഇരട്ടിയിലധികം വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. പ്രകൃതിയില്‍ വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ ലഭ്യമാകുന്ന ഉറവിടങ്ങളിലൊന്നും കാപ്‌സിക്കമാണ്. നിങ്ങളുടെ ആഹാര പദാര്‍ത്ഥങ്ങളില്‍ ഇനി പച്ച കാപ്‌സിക്കവും ചേര്‍ക്കാന്‍ ശ്രമിക്കുക.

സ്‌ട്രോബെറി

ആരും ഒരുപാട് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന പഴമാണ് സ്‌ട്രോബെറി. അതിനെക്കാളുപരി അതില്‍ ശരീരത്തിനാവശ്യമായ നാരുകള്‍, മാംഗനീസ്, എന്നിവയും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. സ്‌ട്രോബെറി ഉടച്ച് അല്‍പ്പം പാല്‍ ചേര്‍ത്ത് കഴിച്ചുനോക്കൂ. അത് ഏറെ രുചികരമായിരിക്കും ഒപ്പം പോഷകഗുണങ്ങള്‍ നിറഞ്ഞതും.

പപ്പായ

വിറ്റാമിന്‍ എ,സി എന്നിവയ്‌ക്കൊപ്പം പോട്ടാസ്യവും നാരുകളും ഏറെ അടങ്ങിയിട്ടുള്ള പഴമാണ് പപ്പായ. ഇത് നേരിട്ട് കഴിക്കുകയോ ജ്യൂസാക്കി കഴിക്കുകയോ ചെയ്യാം. ഇത് സ്ഥിരമാക്കിയാല്‍ ദിവസേന നിങ്ങള്‍ക്ക് വിറ്റാമിന്‍ സി ലഭിക്കും.

We use cookies to give you the best possible experience. Learn more