| Monday, 6th August 2018, 10:57 pm

മുസ്‌ലിം യുവാക്കളെ ഇവിടെ വെച്ചുപൊറുപ്പിക്കാനാവില്ല; താമസസ്ഥലത്തുനിന്നും ഇറക്കിവിട്ടെന്ന പരാതിയുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍ക്കട്ട: മുസ്‌ലിം മതവിശ്വാസികളാണെന്ന കാരണത്താല്‍ വാടകവീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടുവെന്നാരോപിച്ച് നാല് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്ത്.

കല്‍ക്കട്ട മെഡിക്കല്‍ കോളേജ്, ബെയ്ല്‍ഘട്ട ഐ.ഡി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളായ അഫ്താബ് അലം, മൊജ്താബാ ഹസന്‍, നാസിര്‍ ഷെയ്ഖ്, ഷൗക്കത്ത് ഷെയ്ഖ് എന്നിവരാണ് രണ്ടു മാസം മുന്‍പ് തങ്ങള്‍ വാടകക്കെടുത്ത ഫ്‌ളാറ്റില്‍ നിന്നും പോകാനാവശ്യപ്പെട്ടുവെന്ന് ആരോപിച്ചു മുന്നോട്ട് വന്നിട്ടുള്ളത്.

താമസം തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ അവിവാഹിതരായ യുവാക്കള്‍ക്ക് താമസിക്കാന്‍ സ്ഥലം നല്‍കിയതില്‍ പരിസരവാസികളില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ടായിരുന്നതായി ഇവര്‍ പറയുന്നു.


“തീവ്രവാദിയെപ്പോലെയാണ് നിങ്ങള്‍ സംസാരിക്കുന്നത്”; ആം ആദ്മി പാര്‍ട്ടിയുടെ മുസ്‌ലിം എം.എല്‍.എയെ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ


ഞങ്ങള്‍ മുസ്‌ലിം ആണെന്ന് അറിഞ്ഞതോടുകൂടിയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. നിരന്തരമായി കളിയാക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. നാല് മുസ്‌ലിം യുവാക്കളെ ഇവിടെ വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ലെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും പറഞ്ഞിരുന്നതായി അഫ്താബ് അലം പറയുന്നു

പിന്നീട് പരിസരവാസികളില്‍ ചിലര്‍ ചേര്‍ന്ന് സുഹൃത്തുക്കളിലൊരാളോട് തിരിച്ചറിയില്‍ രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. അത് ഞങ്ങള്‍ക്കേറ്റ ഏറ്റവും വലിയ അപമാനമായിരുന്നു. അത്തരത്തിലൊരു പരിശോധനക്ക് നിന്നുകൊടുക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതോടെയാണ് വീട് വിട്ടിറങ്ങണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.


അവിശ്വാസപ്രമേയത്തിന് പിന്നാലെ രാജ്യസഭയിലും കരുത്ത് കാട്ടാന്‍ പ്രതിപക്ഷം; ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ കണക്കുകളില്‍ കണ്ണുംനട്ട് എന്‍.ഡി.എ


അഫ്താബ് സംഭവിച്ച കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതോടെ നിരവധി പേര്‍ പിന്തുണയുമായി രംഗത്തെത്തി. സംഘതി അഭിജന്‍ എന്ന സംഘടന ഇടപെട്ട് ഇവര്‍ക്ക അവിടെ തന്നെ തുടര്‍ന്നും താമസിക്കാനുള്ള സൗകര്യമൊരുക്കി നല്‍കിയിട്ടുണ്ട്. ഫ്‌ളാറ്റ് സമുച്ചയിത്തിന്റെ പുതിയ ഉടമയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ നിലപാടെടുത്തത്.

തിരിച്ചറിയില്‍ രേഖ സംബന്ധിച്ച പ്രശ്‌നം മാത്രമാണിതെന്നും അല്ലാതെ വര്‍ഗീയപരമോ മതപരമോ ആയ പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നുമാണ് ഫ്‌ളാറ്റിന്റെ മുന്‍ ഉടമസ്ഥയുടെ വാദം.

We use cookies to give you the best possible experience. Learn more