| Saturday, 16th June 2018, 9:57 pm

പിണറായി ഉള്‍പ്പെടെ നാല് മുഖ്യമന്ത്രിമാർ കേജ്‌രിവാളിനെ കാണാനെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കാണാന്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ നാല് മന്ത്രിമാരെത്തി. പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരാണ് അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയത്.

എന്ത് വിഷയം സംബന്ധിച്ചാണ് ചര്‍ച്ച നടന്നത് എന്നത് ഇനിയും വ്യക്തമല്ല. ബംഗാളില്‍ തൃണമൂല്‍ സി.പി.ഐ.എമ്മും സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥ ആവുമ്പോഴും പിണറായി വിജയന്‍ മമതാ ബാനര്‍ജി ഉള്‍പ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്തത് കൗതുകമായി.

നേരത്തെ ദല്‍ഹിയില്‍ സമരം നടത്തിക്കൊണ്ടിരിക്കുന്ന അരവിന്ദ് കേജ്‌രിവാളിനെ സന്ദര്‍ശിക്കുന്നതില്‍ നിന്നും മമതാ ബാനര്‍ജിയേയും ചന്ദ്രബാബു നായിഡുവിനേയും ലഫ്റ്റനന്റ് ഗവര്‍ണര്‍ വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖമന്ത്രിമാരുടെ കൂടിക്കാഴ്ച.

Latest Stories

We use cookies to give you the best possible experience. Learn more