| Wednesday, 28th October 2015, 8:19 am

കൊച്ചി ബോട്ട് ദുരന്തം: ഫിഷറീസ് വകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് കണ്ടെത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പിന് ഗുരുതരവീഴ്ച ഉണ്ടായതായി കണ്ടെത്തല്‍. ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കൊച്ചിന്‍ കോര്‍പ്പറേഷന്റെ തുറമുഖ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഫിഷറീസ് വകുപ്പിന്റെ ഗുരുതരവീഴ്ച വ്യക്തമാക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയിലെ മത്സ്യബന്ധന ബോട്ടുകള്‍ പരിശോധിക്കാന്‍ ഫിഷറീസ് വകുപ്പിന് സംവിധാനങ്ങളില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മീന്‍പിടുത്ത വള്ളങ്ങള്‍ പരിശോധിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ല.ബോട്ടുകള്‍ പരിശോധിക്കാന്‍ സര്‍വേയര്‍മാരില്ലെന്നും ബോട്ടുകള്‍ക്ക് ലൈസന്‍സിന് പകരം നല്‍കുന്നത് പണമടച്ച രസീതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സോഫ്റ്റ് വെയര്‍ തകരാറിന്റെ പേരിലാണ് ലൈസന്‍സ് നല്‍കാത്തത്. ബോട്ടുകള്‍ പരിശോധിക്കാന്‍ സര്‍വേയര്‍മാരില്ല.
ഇത്തരത്തില്‍ ഒരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് വള്ളങ്ങള്‍ ഓടുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more