| Friday, 16th November 2018, 10:12 pm

കിലോഗ്രാം പരിഷ്‌കരിച്ചു; പ്ലാറ്റിനം- ഇറിഡിയം സംയുക്ത മൂലകത്തിന്റെ പിണ്ഡത്തിന് പകരം പുതിയ ഫോര്‍മുല

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ദൈനംദിന ജീവതത്തിലെ ഏറ്റവും അവിഭാജ്യമായ അളവുകോലായ കിലോഗ്രാമിനെ പരിഷ്‌കരിച്ചു. ഫ്രാന്‍സിലെ വെര്‍സെയില്‍സില്‍ നടന്ന വോട്ടെടുപ്പിലാണ് രാജ്യങ്ങള്‍ കിലോഗ്രാമിന്റെ മാറ്റത്തെ അംഗീകരിച്ച് വോട്ടു ചെയ്തത്.

ഇതു വരെ പ്രത്യേക തൂക്കത്തിലുള്ള പ്ലാറ്റിനത്തിന്റെയും ഇറിഡിയത്തിന്റെയും സംയുക്ത മൂലകത്തിന്റെ പിണ്ഡമായിരുന്നു കിലോഗ്രാമിന്റെ മാനദണ്ഡം. 1889 മുതല്‍ ലോകത്തെ എല്ലാ അളവുകള്‍ക്കും മാനദണ്ഡം ഈ ഒരു കിലോഗ്രാം ആയിരുന്നു. എന്നാല്‍ ഈ തൂക്കത്തിന് പകരം ഇനി മുതല്‍ പുതിയ ഗണിത ഫോര്‍മുലയാണ് ഉപയോഗിക്കുക.


Also Read പ്രളയകാലത്ത് നാം ഉയര്‍ത്തിപ്പിടിച്ച യോജിപ്പ് ഇക്കാര്യത്തിലും വേണം; ശബരിമല കലാപത്തിന്റെ കേന്ദ്രമാക്കാന്‍ അനുവദിച്ചൂടെന്ന് മുഖ്യമന്ത്രി


അന്തരീക്ഷ ഊഷ്മാവ് അളക്കുന്ന കെല്‍വിന്‍ സ്‌കെയിലിനും, ഒരു വസ്തുവിന്റെ അളവിനെ നിര്‍വചിക്കാനുപയോഗിക്കുന്ന മോള്‍, ഇലക്ട്രിക്കല്‍ കറണ്ടിന്റെ അളവു കോലായ ആമ്പിയര്‍ എന്നിവയും പരിഷ്‌കരിച്ചു.

എന്നാല്‍ പുതിയ മാറ്റം സാധാരണ ജനങ്ങളെ കാര്യമായി ബാധിക്കില്ല. കടകളിലേയും മറ്റും തൂക്കം മാറില്ലെന്നും ചര്‍ച്ചയില്‍ പറഞ്ഞു. പഴയ രീതിയെ അപേക്ഷിച്ച് പുതിയ ഫോര്‍മുല ഉപയോഗിച്ച് തീരെ ചെറിയ വസ്തുക്കളുടേയും വളരെ വലിയ വസ്തുക്കളുടെയും ഭാരം കൂടുതല്‍ കൃത്യതയോടെ എടുക്കാനാകും.


Also Read രാത്രിയോടെ മടങ്ങിപ്പോകുമെന്ന് തൃപ്തി ദേശായി


പഴയ അളവ് പാരീസിലെ പ്രാന്തപ്രദേശത്ത് ശക്തമായ സുരക്ഷയിലാണിരിക്കുന്നത്. പുതിയ അളവുകോല്‍ വന്നു കഴിഞ്ഞാലും അത് അവിടെ തന്നെ സൂക്ഷിക്കും. ശാസ്ത്രജ്ഞര്‍ക്ക് അതിന്റെ പിണ്ഡത്തിന്റെ സ്വഭാവത്തെക്കുറിച്ച് പഠിക്കാനാണത് എന്ന് ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു.

Image Credits: AP

We use cookies to give you the best possible experience. Learn more