ഇതിഹാസതാരങ്ങളായ ലയണൽ മെസിക്കൊപ്പവും ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പവും പന്തുതട്ടാൻ അവസരം ലഭിച്ച ചുരുക്കം ചില താരങ്ങളേ ഉണ്ടായിട്ടുള്ളൂ.
ഇത്തരത്തിൽ രണ്ട് ഇതിഹാസ താരങ്ങൾക്കൊപ്പവും കളിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മുൻ റയൽ മാഡ്രിഡ് താരം ഫെർണാണ്ടോ ഗാഗോ. റയലിൽ റൊണാൾഡോക്കൊപ്പവും അർജന്റീനയിൽ മെസിക്കൊപ്പവും ഗാഗോ കളിച്ചിട്ടുള്ളത്.
ഗാഗോ ഗോട്ട് ഡിബേറ്റിൽ 2018ൽ തന്റെ അഭിപ്രായം പറഞ്ഞിരുന്നു. മികച്ച താരമായി റൊണാൾഡോയെ മറികടന്നുകൊണ്ട് മെസിയെയായിരുന്നു ഗാഗോ തെരഞ്ഞെടുത്തത്. മാർകക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ റയൽ ഇക്കാര്യം പറഞ്ഞിരുന്നത്.
‘എന്റെ അഭിപ്രായത്തിൽ റൊണാൾഡോ ഒന്നാം നമ്പർ അല്ല. എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച താരം മെസിയാണ്. കാരണം അദ്ദേഹം കളിക്കുന്ന രീതിയാണ്. കളിക്കളത്തിൽ പന്തുകൊണ്ട് വേഗത്തിൽ മുന്നേറി മത്സരങ്ങൾ മാറ്റിമറിക്കാൻ അദ്ദേഹത്തിന് സാധിക്കും.
മെസിക്ക് അവിശ്വസനീയമായ കഴിവുണ്ട്. അദ്ദേഹം കളിക്കുന്ന രീതി ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. അര സെക്കന്റിനുള്ളിൽ ഒരു മത്സരം ജയിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്ന് ഞങ്ങൾക്കറിയാം,’ ഗാഗോ പറഞ്ഞു.
2007 മുതൽ 2012 വരെയാണ് ഗാഗോ റയൽ മാഡ്രിഡിനായി പന്ത് തട്ടിയത്. ഏകദേശം മൂന്ന് വർഷത്തോളം റൊണാൾഡോക്കൊപ്പം ബൂട്ട് കെട്ടാൻ ഗാഗോക്ക് സാധിച്ചു.
2007ൽ അർജന്റീനക്കായി അരങ്ങേറ്റം കുറിച്ച ഗാഗോ പത്ത് വർഷത്തോളം അർജന്റീനയുടെ നീല ജേഴ്‌സിയിൽ പന്തുതട്ടി. ഗാഗോ 2023ലാണ് ഫുട്‌ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.
Content Highlight: Former Real Madrid player Gago talks about Lionel Messi and Cristiano Ronaldo