| Friday, 28th August 2020, 9:08 pm

ചെല്‍സിയുടെ കോട്ട കാക്കാന്‍ സില്‍വയെത്തുന്നു; പി.എസ്.ജി വിട്ട തിയാഗോ സില്‍വ ചെല്‍സിയില്‍

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍: ചാംപ്യന്‍സ് ലീഗ് ഫൈനല്‍ തോല്‍വിയോടെ പി.എസ്.ജി വിട്ട ബ്രസീല്‍ താരം തിയാഗോ സില്‍വ ഇംഗ്ലീഷ് ക്ലബായ ചെല്‍സിയില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തേക്കാണ് ചെല്‍സിയുമായുള്ള കരാര്‍.

എട്ട് വര്‍ഷമായി പി.എസ്.ജിയിലായിരുന്നു സില്‍വ. പി.എസ്.ജിയെ കൂടാതെ ബ്രസീല്‍ ദേശീയ ടീമിന്റേയും എ.സി മിലാന്റേയും നായകപദവിയും ‘ദ മോണ്‍സ്റ്റര്‍’ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന സില്‍വ വഹിച്ചിട്ടുണ്ട്.

ലിസ്ബണില്‍ നടന്ന ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ തോല്‍വി സില്‍വയുടെ പിന്‍മാറ്റത്തിന് കാരണമായി.

2012 -ല്‍ എസി മിലാനില്‍ നിന്നാണ് തിയാഗോ സില്‍വ പി.എസ്.ജിയില്‍ എത്തിയത്. പി.എസ്.ജിയ്ക്കായി 315 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. ഏഴ് ലീഗ് വണ്‍ കിരീടങ്ങള്‍, അഞ്ച് ഫ്രഞ്ച് ലീഗ് കിരീടങ്ങള്‍, അഞ്ച് കൂപ്പെ ഡി ഫ്രാന്‍സ് കിരീടങ്ങള്‍ എന്നിവ ക്ലബിന് നേടിക്കൊടുത്ത ശേഷമാണ് സില്‍വ പി.എസ്.ജി വിടുന്നത്.

കഴിഞ്ഞ സീസണില്‍ ഫ്രാങ്ക് ലാംപാര്‍ഡിന് കീഴില്‍ നാലാം സ്ഥാനക്കാരായാണ് ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാനിപ്പിച്ചത്. സെപ്തംബര്‍ 14 -ന് ബ്രൈറ്റണുമായുള്ള മത്സരത്തോടെ ചെല്‍സിയുടെ 2020-21 സീസണിന് തുടക്കമാവും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thiago Silva P.S.G Chelsea Football

Latest Stories

We use cookies to give you the best possible experience. Learn more