വിജയ് ഹസാരെ ട്രോഫിയില്‍ ആന്ധ്രാപ്രദേശിനെതിരായ മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ ദല്‍ഹി നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഏറെ കാലത്തിന് ശേഷം വിജയ് ഹസാരെ ട്രോഫിയിലേക്ക് മടങ്ങിയെത്തിയ സൂപ്പര്‍ താരം വിരാട് കോഹ്‌ലി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 101 പന്തില്‍ 131 റണ്‍സാണ് താരം സ്വന്തമാക്കിയത്.
വിരാട് കോഹ്ലി Photo: mint
വിജയ് ഹസാരെയില്‍ ആന്ധ്രാപ്രദേശിനെതിരായ മത്സരത്തില്‍ ഒരു റണ്‍സ് നേടിയതിന് പിന്നാലെ ലിസ്റ്റ് എ ഫോര്‍മാറ്റില്‍ 16,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാന്‍ വിരാടിന് സാധിച്ചിരുന്നു. ഈ നേട്ടത്തിലെത്തുന്ന ഒമ്പതാം താരവും രണ്ടാം ഇന്ത്യന്‍ താരവുമാണ് വിരാട്. ഒട്ടനവധി റെക്കോഡുകള്‍ തിരുത്തിയാണ് വിരാട് കുതിക്കുന്നതെങ്കിലും വിജയ് ഹസാരെയില്‍ ഒരു റെക്കോഡ് നേട്ടത്തില്‍ വിരാടിന് മറികടക്കാന്‍ സാധിക്കാത്ത താരമാണ് ആകാശ് ചോപ്ര.
മുന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര ഒന്നാമനായുള്ള റെക്കോഡ് ലിസ്റ്റില്‍ വിരാട് രണ്ടാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് സെഞ്ച്വറികള്‍ നേടുന്ന താരങ്ങളുടെ ലിസ്റ്റിലാണ് ആകാശ് ചോപ്ര ഒന്നാമന്‍ (ഇന്നിങ്‌സുകളുടെ അടിസ്ഥനത്തില്‍). ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്ത് ദേവ്ദത്ത് പടിക്കലാണ്.
ആകാശ് ചോപ്ര – 11
വിരാട് കോഹ്‌ലി – 14
ദേവ്ദത്ത് പടിക്കല്‍ – 16
അഭിനവ് മുകുന്ദ് – 19
എന്നാല്‍ ലിസ്റ്റ് എ-യിലെ സെഞ്ച്വറികളുടെ കാര്യത്തില്‍ ചോപ്രയേക്കാള്‍ മുന്നിലാണ് വിരാട്. അന്താരാഷ്ട്ര ഏകദിനത്തില്‍ 296 ഇന്നിങ്‌സില്‍ നിന്നും 14,557 റണ്‍സ് നേടിയ വിരാട് ലിസ്റ്റ് എ-യില്‍ 330 ഇന്നിങ്‌സില്‍ നിന്നും നിലവില്‍ 16,130 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. 57.60 ശരാശരിയില്‍ ബാറ്റ് വീശുന്ന വിരാട് 58 സെഞ്ച്വറിയും 84 അര്‍ധ സെഞ്ച്വറിയും ലിസ്റ്റ് എ ഫോര്‍മാറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: Former player Aakash Chopra is the first in the list of players to score five fastest centuries in Vijay Hazare, followed by Virat Kohli