| Friday, 25th April 2025, 3:36 pm

ഭരണകൂടം ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നു; പാകിസ്ഥാന്‍ ഗവണ്‍മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച് ഡാനിഷ് കനേരിയ

സ്പോര്‍ട്സ് ഡെസ്‌ക്

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍ കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യ സമര സേനാനികളാണെന്ന് പറഞ്ഞിരുന്നു.

ഇസ്‌ലാമാബാദില്‍ നടന്ന ഒരു പത്രസമ്മേളനത്തിലാണ് ദാര്‍ ഈ പരാമര്‍ശം നടത്തിയത്. ദാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഭീകരരെ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന് പരസ്യമായി സമ്മതിക്കുകയാണെന്ന് കനേരിയ പറഞ്ഞു. തന്റെ എക്‌സ് അക്കൗണ്ടില്‍ എഴുതുകയായിരുന്നു മുന്‍ താരം.

‘പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഭീകരരെ ‘സ്വാതന്ത്ര്യ സമര സേനാനികള്‍’ എന്ന് വിളിക്കുമ്പോള്‍ അത് ഒരു അപമാനം മാത്രമല്ല – അത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ പരസ്യമായി സമ്മതിക്കുന്നു,’ ഡാനിഷ് കനേരിയ തന്റെ എക്‌സ് അക്കൗണ്ടില്‍ എഴുതി.

പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.

‘ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാം ജില്ലയില്‍ ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം, അവര്‍ ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല,’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമാബാദിനാണ്,’ ദാര്‍ പറഞ്ഞു.

ഏപ്രില്‍ 22ന് പഹല്‍ഗാമിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തില്‍ തീവ്രവാദികള്‍ മാരകമായ ആക്രമണം നടത്തി മലയാളിയടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. 2019ലെ പുല്‍വാമ ആക്രമണത്തിനുശേഷം കശ്മീര്‍ താഴ്വരയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്.

Content Highlight: Former Pakistan cricketer Danish Kaneria has criticized Pakistan Deputy Prime Minister Ishaq Dar’s statement

 

We use cookies to give you the best possible experience. Learn more