ഇസ്‌ലാമാബാദ്: കശ്മീരില്‍ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റ കശ്മീരിയുടെ ചിത്രമെന്ന പേരില്‍ പോണ്‍ താരം ജോണി സിന്‍സിന്റെ ചിത്രമുള്ള ട്വീറ്റ് ചെയ്ത് ഇന്ത്യയിലെ പാക് മുന്‍ ഹൈക്കമ്മീഷണറായിരുന്ന അബ്ദുല്‍ ബാസിത്.
പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച ശക്തി നഷടപ്പെട്ട അനന്ത്‌നാഗ് സ്വദേശിയായ യൂസഫ് എന്ന പേരിലാണ് ജോണി സിന്‍സിന്റെ ചിത്രമുള്ളതെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റാരുടെയോ ട്വീറ്റ് റിട്വീറ്റ് ചെയ്യുകയായിരുന്നു അബ്ദുല്‍ ബാസിത്. ട്വീറ്റ് പിന്‍വലിച്ചതായി കാണുന്നുണ്ട്.
കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പാകിസ്താന്‍ വെള്ളിയാഴ്ച കശ്മീര്‍ ഐക്യദാര്‍ഢ്യദിനമാചരിച്ചിരുന്നു. ഇമ്രാന്‍ഖാന്റെ ആഹ്വാന പ്രകാരമായിരുന്നു ഇത്.
അബ്ദുല്‍ ബാസിത്