മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തന്റെ എക്കാലത്തേയും മികച്ച സഹതാരത്തെ തെരഞ്ഞെടുത്ത് ഇതിഹാസം റയാന്‍ ഗിഗ്‌സ്. മുന്‍ താരം പോള്‍ സ്‌കോള്‍സാണെന്ന് മികച്ച താരമെന്ന് മുന്‍ മാഞ്ചസ്റ്റര്‍ താരം ഗിഗ്‌സ് പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മികച്ച കഴിവുകളുണ്ടെങ്കിലും താനിക്കൊപ്പം കളിച്ച ഏറ്റവും മികച്ച യുണൈറ്റഡ് കളിക്കാരന്‍ സ്‌കോള്‍സായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മിക്ക ഫുട്‌ബോള്‍ കളിക്കാര്‍ക്കും ചെയ്യുത് തനിക്കും ചെയ്യാന്‍ കഴിയുമെന്ന് തോന്നിയപ്പോഴും സ്‌കോള്‍സ് ചെയ്യുന്നത് തനിക്ക് ഒരിക്കലും ചെയ്യാന്‍ കഴിയില്ല തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോള്‍ സ്‌കോള്‍സ്, Photo: These Football Timse/google.com
‘ഞാന്‍ കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച യുണൈറ്റഡ് കളിക്കാരന്‍ സ്‌കോള്‍സാണ്. ആളുകള്‍ എപ്പോഴും ചോദിക്കാറുണ്ട്, ‘നിങ്ങള്‍ കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരന്‍ ആരാണ്?’ റയല്‍ മാഡ്രിഡ്, യുവന്റസ്, പോര്‍ച്ചുഗല്‍ എന്നീ ടീമുകളില്‍ ക്രിസ്റ്റ്യാനോ ചെയ്ത കാര്യങ്ങള്‍ വലുതാണ്. പക്ഷേ, ഞാന്‍ കളിച്ച ഏറ്റവും മികച്ച യുണൈറ്റഡ് കളിക്കാരന്‍ സ്‌കോള്‍സായിരുന്നു. അദ്ദേഹത്തെപ്പോലെ മറ്റൊരു കളിക്കാരനും ഉണ്ടായിരുന്നില്ല.
മിക്ക ഫുട്‌ബോള്‍ കളിക്കാര്‍ക്കും ചെയ്യുത് എനിക്കും ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് തോന്നി, പക്ഷേ സ്‌കോള്‍സ് ചെയ്തത് എനിക്ക് ഒരിക്കലും ചെയ്യാന്‍ കഴിയില്ല. സ്‌കോള്‍സിന്റെ കയ്യില്‍ പന്ത് ലഭിച്ചാലുടന്‍ നിങ്ങള്‍ മുന്നോട്ട് ഓടുക, അയാള്‍ക്ക് നോക്കേണ്ട ആവശ്യമൊന്നുമില്ല, നിങ്ങള്‍ ആഗ്രഹിക്കുന്നിടത്ത് പാസ് തന്നിരിക്കും,’ ഗിഗ്‌സ് പറഞ്ഞു.
സ്‌കോള്‍സും പോളും മാഞ്ചസ്റ്ററില്‍ ഏകദേശം 18 വര്‍ഷത്തോളം കളിച്ച താരങ്ങളാണ്. മാഞ്ചസ്റ്ററില്‍ ഏകദേശം 150 കരിയര്‍ ഗോളുകളാണ് ഇംഗ്ലീഷ് താരമായ പോളിനുള്ളത്. എന്നാല്‍ ഗോളുകളേക്കാള്‍ താരം മികവ് പുലര്‍ത്തിയത് അസിസ്റ്റുകളിലാണ്. കരിയറില്‍ 700ഓളം അസിസ്റ്റുകളാണ് താരം നല്‍കിയത്.
അതേസമയം 2003 മുതല്‍ 2009വരെയുള്ള കാലയളവിലാണ് ക്രിസ്റ്റ്യാനോ റെഡ് ഡെവിള്‍സിലെത്തുന്നത്. 145 ഗോളുകളാണ് റൊണാള്‍ഡോയ് മാഞ്ചസ്റ്ററിലുള്ളത്. യുണൈറ്റഡിനൊപ്പം നാല് ബാലണ്‍ ഡി ഓര്‍ അവാര്‍ഡുകള്‍ നേടാന്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോയ്ക്ക് സാധിച്ചിരുന്നു.
നിലവില്‍ ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകള്‍ എന്ന റെക്കോഡ് സ്വന്തമാക്കിയാണ് റോണോ കുതിക്കുന്നത്. 954 ഗോളുകളുമായി ഇതിഹാസത്തിന്റെ അക്കൗണ്ടിലുള്ളത്. 1000 ഗോള്‍ എവന്ന സ്വപ്‌ന നേട്ടമാണ് റോണോയുടെ ലക്ഷ്യം.
Content Highlight: Former Manchester United player Ryan Giggs has named his all-time greatest player