| Friday, 29th November 2019, 9:43 am

ഡി.കെ ശിവകുമാറിനും സിദ്ധരാമയ്യക്കും കുമാരസ്വാമിക്കുമെതിരെ രാജ്യദ്രോഹകുറ്റം; ദിനേശ് ഗുണ്ടു റാവുവിനെതിരേയും കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കെതിരേയും എച്ച്.ഡി കുമാരസ്വാമിക്കെതിരേയും കേസ്. കീഴ്‌കോടതി ഉത്തരവ് പ്രകാരം രാജ്യദ്രോഹകുറ്റം, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുതിര്‍ന്ന നേതാക്കളായ ഡി.കെ ശിവകുമാര്‍, പരമേശ്വര, ദിനേശ് ഗുണ്ടു റാവു, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച്ചയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ഇന്‍കംടാക്‌സ് റെയ്ഡില്‍ പ്രതിഷേധിച്ചതിനെതിരെയാണ് കേസ്. മല്ലികാര്‍ജ്ജുന എന്നയാളാണ് പരാതി നല്‍കിയത്. ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more