2027ല്‍ വരാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ തയ്യാറെടുപ്പിലാണ് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും. 2024 ടി-20 ലോകകപ്പ് സ്വന്തമാക്കിയ ശേഷം ഇരു താരങ്ങളും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2023ല്‍ നഷ്ടപ്പെട്ട ഏകദിന ലോകകപ്പാണ് രണ്ട് താരങ്ങളും ഇനി ലക്ഷ്യം വെക്കുന്നത്.
എന്നാല്‍ വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇരുവരും വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വിജയ് ദാഹിയ.
ഇന്ത്യന്‍ ക്രിക്കറ്റിന് അമ്പരപ്പിക്കുന്ന സംഭാവനകള്‍ നല്‍കിയ രണ്ട് താരങ്ങളാണ് വിരാടും രോഹിത്തുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കളിക്കാരുടെ കാഴ്ചപ്പാടുകള്‍ പരിഗണിക്കേണമെന്നും അദ്ദേഹം പറഞ്ഞു. കളിക്കാരുടെ എല്ലാ സംഭാവനകളും ആഘോളിക്കേണ്ടതാണെന്നും ദാഹിയ എടുത്തു പറഞ്ഞു.
‘കളിക്കാരുടെ കാഴ്ചപ്പാടുകള്‍ പരിഗണിക്കേണ്ടത് വളരെ പ്രധാനമാണ്. അതേസമയം സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും അവര്‍ ഏത് ദിശയിലേക്ക് പോകണം എന്ന് തീരുമാനിക്കണം. എന്നാല്‍ ക്രിക്കറ്റ് കളിക്കാര്‍ പലപ്പോഴും അവഗണിക്കപ്പെടുന്നുണ്ട്.
ഇന്ത്യക്കായി അവര്‍ നേടിയ എല്ലാ നേട്ടങ്ങളെയും യഥാര്‍ത്ഥത്തില്‍ ആഘോഷിക്കേണ്ടതുണ്ട്. കളിക്കുന്നിടത്തോളം കാലം അവര്‍ അംഗീകരിക്കപ്പെടണം. ഒടുവില്‍ എല്ലാ കരിയറിലും അവസാനിക്കുമെങ്കിലും അവരുടെ സംഭാവനകളും സ്വാധീനവും എന്നും ബഹുമാനിക്കപ്പെടേണ്ടതാണ്,’ അദ്ദേഹം പറഞ്ഞു.
അതേസമയം 2025ലെ ഏഷ്യാ കപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിരാടും രോഹിത്തും ടി20യില്‍ നിന്ന് വിരമിച്ച ശേഷമുള്ള ആദ്യ ടി20 ടൂര്‍ണമെന്റാണിത്.
സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്