| Wednesday, 12th June 2024, 9:14 am

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി. കെ ചാത്തുണ്ണി (79) അന്തരിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു ചാത്തുണ്ണി. അര്‍ബുദ ബാധയെ തുടര്‍ന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

സന്തോഷ് ട്രോഫിയില്‍ സര്‍വീസസ്, ഗോവ മഹാരാഷ്ട്ര എന്നീ ടീമുകള്‍ക്ക് വേണ്ടി ചാത്തുണ്ണി ബൂട്ട് കെട്ടിയിട്ടുണ്ട്. പരിശീലകന്‍ എന്ന നിലയില്‍ മോഹന്‍ ബഗാന്‍, എഫ്.സി കൊച്ചിന്‍, ഡെപൊ ഗോവ എന്നീ ടീമുകള്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlight: Former Indian player T.K Chathunni passed away

Latest Stories

We use cookies to give you the best possible experience. Learn more