| Saturday, 27th June 2026, 8:53 pm

അദ്ദേഹം കളിക്കുമോ എന്നതില്‍ സംശയമുണ്ട്; ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമെന്ന് ക്രിസ് ശ്രീകാന്ത്

ശ്രീരാഗ് പാറക്കല്‍

അയര്‍ലാന്‍ഡിനെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ താരം വാഷിങ്ടണ്‍ സുന്ദറിനെക്കുറിച്ച് സംസാരിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ക്രിസ് ശ്രീകാന്ത്. എട്ടാമനായി ബാറ്റ് ചെയ്യാന്‍ മാത്രം വാഷിങ്ടണ്‍ സുന്ദറിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മത്സരത്തില്‍ വാഷി കളിക്കുമോ എന്നതില്‍ സംശയമുണ്ടെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

‘എട്ടാമനായി ബാറ്റ് ചെയ്യാന്‍ മാത്രം വാഷിങ്ടണ്‍ സുന്ദറിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അദ്ദേഹത്തിന് തന്റെ റോളിനെക്കുറിച്ച് വ്യക്തതയുമില്ല. ആത്മവിശ്വാസമില്ലാത്തതിനാല്‍ അവന്‍ വെറുതെ ഫ്‌ളാറ്റ് ആയാണ് പന്തെറിയുന്നത്. അടുത്ത മത്സരത്തില്‍ അദ്ദേഹം കളിക്കുമോ എന്നതില്‍ സംശയമുണ്ട്. ഒരുപക്ഷേ രവി ബിഷ്‌ണോയി അദ്ദേഹത്തിന് പകരം വന്നേക്കാം. എന്നാലും ഏഴ് ബാറ്റര്‍മാരെ ഉള്‍പ്പെടുത്തി കളിക്കില്ല എന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയുമാണ്,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.വാഷിങ്ടണ്‍ സുന്ദര്‍- Photo:Cricinfo

അതേസമയം ഇന്ത്യയ്‌ക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ 34 റണ്‍സിനായിരുന്നു അയര്‍ലാന്‍ഡിന്റെ വിജയം. ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡ് ഇന്ത്യയ്‌ക്കെതിരെ വിജയിക്കുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

അയര്‍ലാന്‍ഡിന് വേണ്ടി മാത്യു ഹംഫ്രെയ്‌സ് 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യന്‍ വംശജനായ ജെയ് മോന്ദ്ര രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ലിയാം മക്കാര്‍ത്തി, ഗാരെത് ഡിലാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മത്സരത്തില്‍ ഒരു ഓവര്‍ എറിഞ്ഞ വാഷിങ്ടണ്‍ സുന്ദര്‍ വിക്കറ്റൊന്നും നേടാതെ 19 റണ്‍സായിരുന്നു വഴങ്ങിയത്. 19.00 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്. ബാറ്റിങ്ങിന് ഇറങ്ങിയ താരം 12 പന്തില്‍ 9 റണ്‍സ് മാത്രമാണ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് അഭിഷേക് ശര്‍മ മടങ്ങിയത്. 20 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 50 റണ്‍സായിരുന്നു താരം നേടിയത്. 250 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റും അഭി സ്വന്തമാക്കിയിരുന്നു. താരത്തിന് പുറമെ ശിവം ദുബെ 14 പന്തില്‍ 25 റണ്‍സും തിലക് വര്‍മ 19 റണ്‍സും നേടി.

Content Highlight: Former Indian Player Kris Srikkanth Talking About Washington Sundar

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more