| Monday, 21st September 2026, 7:29 pm

സഞ്ജുവിനെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കണം; തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ വനിതാ താരം

ശ്രീരാഗ് പാറക്കല്‍

സൂപ്പര്‍ താരം സഞ്ജു സാംസണിനെ സ്വന്ത്രമായി കളിക്കാന്‍ അനുവദിക്കണമെന്ന് മുന്‍ ഇന്ത്യന്‍ വനിതാ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ അഞ്ജും ചേപ്ര. വൈഭവ് സൂര്യവംശി മികച്ച പ്രതിഭയാണെന്നും എന്നാല്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ്, റിങ്കു സിങ് തുടങ്ങിയ താരങ്ങളും കഠിനാധ്വാനം ചെയ്ത് അവസരങ്ങള്‍ നേടിയവരാണെന്ന കാര്യം നമ്മള്‍ ഓര്‍ക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

‘സഞ്ജു സാംസണെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയ്ക്കായി കളിക്കുമ്പോള്‍ സമ്മര്‍ദവും ടീമിലെ സ്ഥാനത്തിനായുള്ള മത്സരവും സ്വാഭാവികമാണ്. ഓരോ താരത്തിനും തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്ന് അറിയാം. എന്നാല്‍, ടീമിലെ സ്ഥാനം എപ്പോഴും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയില്‍ കളിക്കാന്‍ ഒരു താരവും ആഗ്രഹിക്കില്ല.

സഞ്ജു

സഞ്ജുവിനെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കണം. വൈഭവ് സൂര്യവംശി മികച്ച പ്രതിഭയാണ്. ഇതിനോടകം തന്നെ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇനിയും അദ്ദേഹം ടീമിന്റെ പരിഗണനയിലുണ്ടാകും. എന്നാല്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ്, റിങ്കു സിങ് തുടങ്ങിയ താരങ്ങളും കഠിനാധ്വാനം ചെയ്ത് അവസരങ്ങള്‍ നേടിയവരാണെന്ന കാര്യം നമ്മള്‍ ഓര്‍ക്കണം,’ അഞ്ജും ചേപ്ര എന്‍.ഡി.ടി.വിയോട് പറഞ്ഞു.

അതേസമയം അഫ്ഗാന്‍ പരമ്പര തൂത്തുവാരിയ ഇന്ത്യ ജപ്പാനെതിരായ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. നാളെയാണ് (സെപ്റ്റംബര്‍ 22) മത്സരം നടക്കുന്നത്. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായുള്ള ഇന്ത്യ-ജപ്പാന്‍ ടി-20 ചരിത്ര പോരാട്ടത്തിന് സുസൂക്കി കപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ജപ്പാനെതിരെ ഒരു ഇന്റര്‍നാഷണല്‍ മത്സരം കളിക്കുന്നത്.

അഫ്ഗാന്‍ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ അഭിഷേക് ശര്‍മയും സഞ്ജു സാംസണും തങ്ങളുടെ ഓപ്പണിങ് സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ജപ്പാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ മാറ്റം ഉണ്ടാകുമോ എന്ന് കണ്ടറിയണം.

ജപ്പാന്‍ ടി-20ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള പുതുക്കിയ ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, യാഷ് താക്കൂര്‍, വിപ്രജ് നിഗം.

Content Highlight: Former Indian Player Anjum Chopra Talking About Sanju Samson And Vaibhav Suryavanshi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more