ജപ്പാനെതിരായ ടി-20യിൽ ഇന്ത്യയുടെ വിജയത്തെ ചോദ്യം ചെയ്‌തതിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ ഒപ്പെൻറും ആകാശ് ചോപ്ര. മഴ മൂലം അഞ്ച് ഓവർ വീതം എന്ന നിലയിൽ ചുരുക്കിയ മത്സരത്തിന്റെ അവസാന ഓവറിൽ ഓൺ-ഫീൽഡ് അമ്പയർ വൈഡ് തീരുമാനം മാറ്റിയതിനെ തുടർന്നാണ് വിമർശങ്ങളുടെ തുടക്കം.
ഇതിൽ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു താരം.
‘ഇന്ത്യ ജപ്പാനെ തോൽപ്പിച്ചത് ചതിയിലൂടെയാണെന്നാണ് ചിലർ പറയുന്നത്. വൈഡ് റദ്ദാക്കിയത് ഇന്ത്യ സമ്മർദ്ദം ചെലുത്തിയതിനാലാണെന്നും ആരോപണമുണ്ട്. എന്നാൽ അങ്ങനെ പറയുന്നത് ശരിയല്ല. ഞങ്ങൾ അന്യായമായാണ് വിജയിച്ചതെന്ന് പറയാനാകില്ല, കാരണം അത് അന്യായമായ വിജയമായിരുന്നില്ല.
വൈഡ് സംബന്ധിച്ച് ആ സമയത്ത് എനിക്ക് ഉണ്ടായിരുന്ന ധാരണ തെറ്റായിരുന്നു. ബാറ്റർ കൈകളുടെ സ്ഥാനം മാറ്റി സ്വിച്ച് ഹിറ്റ് കളിച്ചാൽ മാത്രമാണ് ഇടംകൈ ബാറ്ററിൽ നിന്ന് വലംകൈ ബാറ്ററായി മാറിയതായി കണക്കാക്കുന്നത്. അപ്പോൾ ഇരുവശത്തുമുള്ള വൈഡ് ലൈൻ പരിഗണിക്കപ്പെടും. എന്നാൽ റിവേഴ്‌സ് സ്വീപ്പ് കളിക്കുമ്പോൾ ബാറ്റർ കൈകളുടെ സ്ഥാനം മാറ്റുന്നില്ല. അതിനാൽ റിവേഴ്‌സ് സ്വീപ്പിന് അതേ നിയമം ബാധകമല്ല. ഇക്കാര്യം സംബന്ധിച്ച എന്റെ ആദ്യ ധാരണ തെറ്റായിരുന്നു,’ ചോപ്ര കൂട്ടിച്ചേർത്തു.
ഇന്ത്യ-ജപ്പാൻ ടി-20 മത്സരത്തിൽ വിജയിച്ചതിനുശേഷം ജപ്പാൻ താരങ്ങളെ കാണുന്ന ഇന്ത്യൻ ടീം അംഗങ്ങൾ
അവസാന ഓവറിൽ അകസർ പട്ടേലിനായിരുന്നു ക്യാപ്റ്റൻ ശ്രെയസ് അയ്യർ പന്തേൽപ്പിച്ചത്. ജപ്പാന് ചരിത്രപരമായ ഒരു അട്ടിമറിക്ക് എട്ട് റൺസ് മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു.
സ്‌പിന്നറായ അക്‌സർ തുടർച്ചയായി വൈഡുകൾ എറിഞ്ഞതോടെ ജപ്പാന് വിജയസാധ്യത ഇരട്ടിച്ചു. ബാറ്റർ റിവേഴ്‌സ് സ്വീപ്പ് ചെയ്യാൻ ശ്രമിക്കുകയാണെന്ന് തോന്നിയതിനാലാണ് ഓൺ-ഫീൽഡ് അമ്പയർ ക്രിസ് തുർഗേറ്റിൻ്റെ ആദ്യ പന്തിനു പുറമെ രണ്ടാം പന്തും വൈഡ് നൽകിയത്.
ക്യാപ്റ്റൻ ശ്രെയസ് അയ്യരും അക്‌സർ പട്ടേലും
എന്നാൽ ഈ തീരുമാനത്തിൽ ഇന്ത്യൻ ടീം അസ്വസ്ഥരായി. സ്ക്വയർ ലെഗ് അമ്പയറുമായി ആലോചിച്ച ശേഷം ഡെലിവറി നിയമാനുസൃതമാണെന്ന് കണ്ടെത്തി വൈഡ് പിൻവലിക്കുകയായിരുന്നു.
ഇതോടെ അവസാന മൂന്ന് പന്തുകളിൽ നിന്ന് ജപ്പാന് മൂന്ന് റൺസ് മാത്രം നേടി ഇന്ത്യ വിജയം കിരീടം ചൂടി.
സെപ്റ്റംബർ 22 ന് സനോ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ച് ഓവറില്‍ 33 റണ്‍സായിരുന്നു ഉയര്‍ത്തിയത്. മത്സരത്തില്‍ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ സഞ്ജു സാംസണ്‍ ഒമ്പത് റണ്‍സിനും ഇഷാന്‍ കിഷന്‍ മൂന്ന് റണ്‍സിനുമാണ് മടങ്ങിയത്. 12 പന്തില്‍ 16 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടോപ്പ് സ്‌കോറര്‍. ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട ഏക താരവും ക്യാപ്റ്റനാണ്. മത്സരത്തിലെ താരവും ശ്രേയസായിരുന്നു.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജപ്പാന് നിശ്ചിത ഓവറില്‍ 30 റണ്‍സാണ് നേടാനായത്. 12 പന്തിൽ 12 റൺസ് നേടിയ കെണ്ടേൽ കണ്ടോവാക്കിയാണ് ജപ്പാനുവേണ്ടി ഉയർന്ന സ്കോർ നേടിയത്.
Content Highlights: Former Indian opener Aakash Chopra responds to questions about India’s T20 victory against Japan