| Monday, 28th September 2026, 8:52 am

അവനിലും കാണാം ആ 'കോഹ്‌ലി ടച്ച്'; പ്രശംസിച്ച് ആകാശ് ചോപ്ര

അഞ്ജലി പി.കെ.

ഇന്ത്യൻ ഇതിഹാസം വിരാട് കൊഹ്‌ലിയുടെ അതേ സ്വഭാവസവിശേഷതകൾങ്ങൾ ശുഭ്മൻ ഗില്ലിനും ഉണ്ടെന്ന അവകാശവാദമുയർത്തി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര.

വിവിധ ഫോർമാറ്റിൽ വലിയ റൺസ് നേടാനുള്ള ആവേശം ഗിലിനുണ്ടെന്നും അതുകൊണ്ടാണ് തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെതിരെ സെഞ്ച്വറി നേടിയിട്ടും നിരാശനായതെന്നും അദ്ദേഹം വിശദീകരിച്ചു. ക്രിക് ഇൻഫോയിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.

‘ശുഭ്മൻ ഗില്ലിന് ഏകദിന ക്രിക്കറ്റിന്റെ രീതിയും ആവശ്യകതകളും നന്നായി മനസ്സിലായിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. യഥാർഥത്തിൽ 2026 ഗില്ലിന്റെ വർഷമാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 100ന് അടുത്താണ്. മികച്ച സ്ട്രൈക്ക് റേറ്റിലും അദ്ദേഹം റൺസ് നേടിയെടുത്തു. മത്സരത്തിനിടെ പുറത്തായതിലും ഗില് തൃപ്തനായിരുന്നില്ല. മത്സരം പൂർത്തിയാക്കാൻ കഴിയാതിരുന്നതിൽ അദ്ദേഹത്തിന് നിരാശയുണ്ടായിരുന്നു. വിരാട് കോഹ്‌ലിയുടേതിന് സമാനമായ ചില സവിശേഷതകൾ ഗില്ലിലുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് രീതി, റൺസിനോടുള്ള ആർത്തി, മികച്ച പ്രകടനം നടത്താനുള്ള ആഗ്രഹം ഇവയെല്ലാം ഒരിക്കലും അവസാനിക്കാത്തതാണ്,’ ചോപ്ര അഭിപ്രായപെട്ടു.

ഞായറാഴ്ച (സെപ്റ്റംബർ 27) തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ എട്ട് വിക്കറ്റിന്റെ വിജയം നേടിയെടുത്തു. മത്സരത്തിൽ ശുഭ്മൻ ഗില്ലും വിരാട് കോഹ്‌ലിയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സെഞ്ചുറി കൈപിടിയിലാക്കി.

ശുഭ്മൻ ഗില്ലും വിരാട് കോഹ്‌ലിയും

296 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 41.4 ഓവറിൽ ലക്ഷ്യം മറികടന്നു. കോഹ്‌ലി 88 പന്തിൽ 139 റൺസും ഗിൽ 108 പന്തിൽ 110 റൺസും നേടി.

പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബര്‍ മൂന്നിന് ന്യൂ ചണ്ഡീഗഢ് മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.

Content Highlights: Former Indian batsman Aakash Chopra claimed that Shubman Gill shares the same characteristics as Indian legend Virat Kohli

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

Latest Stories

We use cookies to give you the best possible experience. Learn more