വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ടീമിൽ അവസരങ്ങൾ കുറവായതിനാൽ യശസ്വി ജയ്‌സ്വാൾ പുറത്തിരിക്കേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
രോഹിത് ശർമയും ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് തുടരുന്നതിനാൽ ജെയ്‌സ്വാളിന് ഒരു ബാക്ക് അപ്പ് ഓപ്ഷനായി തുടരേണ്ടിവരുമെന്നാണ് ചോപ്രയുടെ നിരീക്ഷണം. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ താരം.
‘യശസ്വി ജെയ്‌സ്വാളിന് കൂടുതൽ മത്സരങ്ങളിൽ അവസരം ലഭിക്കാൻ സാധ്യതയില്ല. ടീമിന് അനുയോജ്യനായ കളിക്കാരനാണെങ്കിലും ഗിൽ മാറിയാൽ മാത്രമേ ജെയ്‌സ്വാളിന് ആദ്യ പതിനൊന്ന് പേരിൽ കളിറങ്ങാനാകൂ. ടീം മാനേജ്‌മെന്റ് ഇതിനെ പറ്റിയുള്ള തീരുമാനം വ്യക്തമാക്കണം. രോഹിത് ശർമയും ശുഭ്മൻ ഗില്ലും ദീർഘകാലം ഒന്നിച്ചു കളിക്കേണ്ട കൂട്ടുകെട്ടാണ്.
യശസ്വി ജെയ്‌സ്വാള്‍
ജെയ്‌സ്വാളിനെ മൂന്നാമതൊരു ഓപ്പണറായി ബാക്കപ്പിൽ നിർത്തി സജ്ജനാക്കാനാണ് ശ്രമിക്കുന്നതെങ്കിലും അതിന് പ്രായോഗികമായി എത്രത്തോളം സാധിക്കുമെന്ന് അറിയില്ല. അദ്ദേഹത്തിന് അർഹിച്ച അവസരങ്ങൾ നൽകാൻ നമുക്ക് കഴിയുന്നുണ്ടോ? മുന്നിൽ അധികം ഏകദിന മത്സരങ്ങളില്ല, ടി-20 ടീമിലും നിലവിൽ അദ്ദേഹത്തിന് ഇടമില്ല. അങ്ങനെയെങ്കിൽ ഇതെങ്ങനെ പ്രായോഗികമാകും? പരിമിതമായ മത്സരങ്ങൾ മാത്രം മുന്നിലുള്ളപ്പോൾ രോഹിത് ശർമയും ശുഭ്‌മാൻ ഗില്ലും തന്നെയാണ് ഓപ്പൺ ചെയ്യുക. അങ്ങനെയെങ്കിൽ ജെയ്‌സ്വാളിന് എങ്ങനെ കളിയിലിറങ്ങാൻ സാധിക്കും?,’ അദ്ദേഹം ചോദിച്ചു.
18 മാസം മുമ്പ് ഇന്ത്യൻ ടീമിലേക്ക് അരങ്ങേറ്റം കുറിച്ചെങ്കിലും, യശസ്വി ജയ്‌സ്വാൾ ഇതുവരെ ആറ് ഏകദിനങ്ങളിൽ മാത്രമാണ് കളിക്കാൻ സാധിച്ചിട്ടുള്ളത്. 71.25 ശരാശരിയിലും 97.60 സ്ട്രൈക്ക് റേറ്റിലും 285 റൺസ് നേടിയ അദ്ദേഹം അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിട്ടുണ്ട്. എന്നിരുന്നാലും 2027 ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി ടീമിൽ കടുത്ത മത്സരം നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന് ഇതുവരെ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
സെപ്റ്റംബര്‍ 27 ന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബര്‍ 3 ന് ന്യൂ ചണ്ഡീഗഢ് മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്‌സ്വാള്‍, നമന്‍ ധീര്‍.
Content Highlights:Former India player Aakash Chopra has suggested that Yashasvi Jaiswal will have to sit out the ODI series against West Indies due to limited opportunities in the team.