| Friday, 14th March 2014, 6:15 am

മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍ ആം ആദ്മി പാര്‍ട്ടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് വംശഹത്യക്കേസില്‍ നാനാവതി ഷാ കമ്മീഷന് നരേന്ദ്ര മോഡി സര്‍ക്കാറിനെതിരെ മൊഴി നല്‍കിയ മുന്‍ ഗുജറാത്ത്  ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു.

അഹമ്മദാബാദിലെ പാര്‍ട്ടി ഓഫിസില്‍വെച്ച് ആം ആദ്മി പാര്‍ട്ടിയുടെ  ഗുജറാത്ത് ഘടകം കണ്‍വീനര്‍ സുഖ്‌ദേവ് പട്ടേലിന്റെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് മലയാളിയായ അദ്ദേഹം അംഗത്വം സ്വീകരിച്ചത്.

എ.എ.പി ആത്മാര്‍ഥതയുള്ള പാര്‍ട്ടിയായതുകൊണ്ടാണ് അവരോടൊപ്പം ചേര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. അനീതിക്കും അഴിമതിക്കുമെതിരെ നേരത്തേ വ്യക്തിപരമായി പ്രവര്‍ത്തിച്ചിരുന്നെന്നും ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ പ്രവര്‍ത്തനമണ്ഡലം കൂടുതല്‍ വ്യാപിപ്പിക്കാനാവുമെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.

ഗുജറാത്ത് വംശഹത്യ നടന്ന കാലത്ത് ശ്രീകുമാര്‍ സംസ്ഥാനത്തെ ഇന്റലിജന്‍സ് മേധാവിയായിരുന്നു. അന്വേഷണ കമ്മീഷനുകള്‍ക്കു മുമ്പാകെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹം മോഡി സര്‍ക്കാറിന്റെ രോഷത്തിനിരയായി. ഗുജറാത്ത് സര്‍ക്കാര്‍ ശ്രീകുമാറിന് അര്‍ഹമായ പ്രമോഷന്‍ നിഷേധിച്ചെങ്കിലും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഇടപെടലിനെ തുടര്‍ന്ന് 2006ല്‍ അദ്ദേഹത്തിന് അനുകൂല വിധി ലഭിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more